മൂന്നാം മുന്നണി തെറ്റായിപ്പോയി: ബര്ദാന്
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം തെറ്റായിപ്പോയി എന്ന് സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്ദാന്. സി എന്‍ എന്‍ ഐ ബി എന്നിന് നല്കിയ അഭിമുഖത്തിലാണ് സി പി ഐയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ബര്ദാന് മൂന്നാം മുന്നണി ശ്രമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.
പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചകള്‍ക്ക് പോയ ഇടതുപാര്‍ട്ടികളെയും ബര്ദാന് വിമര്‍ശിച്ചു. പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചയ്ക്ക് പോയിരുന്നില്ലെങ്കില്‍ മൂന്നാം മുന്നണിയുടെ അകാല ചരമം ഒഴിവാക്കാമായിരുന്നു. തമിഴ്നാട്ടില്‍ ഇടതുപാര്‍ട്ടികളോട് ജയലളിത പെരുമാറിയ രീതി ശരിയായില്ലെന്നും ബര്ദാന് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ സി പി ഐക്ക് വെറും ഒരു സീറ്റ് മാത്രമാണ് ജയലളിത തരാന്‍ തയ്യാറായത്. സഖ്യത്തിനായി ഞങ്ങള്‍ അങ്ങോട്ട് പോയതല്ല. ജയലളിത ഞങ്ങളെ സമീപിച്ചതാണ്. സഖ്യം പ്രഖ്യാപിച്ചതും അവരാണ്. ജയലളിതയുടെ എ ഐ എ ഡി എം കെയോട് തെറ്റിയ സി പി ഐയും സി പി എമ്മും തമിഴ്നാട്ടില്‍ തനിച്ച് മത്സരിക്കുകയാണ്.
തമിഴ്നാട്ടിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സി പി ഐയും സി പിഎമ്മും ജയയുമായി അകന്നതോടെയാണ് തിരഞ്ഞെടുപ്പിന് മുമ്പേ മൂന്നാം മുന്നണി എന്ന സങ്കല്പം പൊളിഞ്ഞുപോയത്. 11 പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് തുടങ്ങിയ മൂന്നാം മുന്നണി വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇല്ലാതായ നിലയിലാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications