കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം മുന്നണി തെറ്റായിപ്പോയി: ബര്‍ദാന്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമം തെറ്റായിപ്പോയി എന്ന് സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍. സി എന്‍ എന്‍ ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് സി പി ഐയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ബര്‍ദാന്‍ മൂന്നാം മുന്നണി ശ്രമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചകള്‍ക്ക് പോയ ഇടതുപാര്‍ട്ടികളെയും ബര്‍ദാന്‍ വിമര്‍ശിച്ചു. പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചയ്ക്ക് പോയിരുന്നില്ലെങ്കില്‍ മൂന്നാം മുന്നണിയുടെ അകാല ചരമം ഒഴിവാക്കാമായിരുന്നു. തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളോട് ജയലളിത പെരുമാറിയ രീതി ശരിയായില്ലെന്നും ബര്‍ദാന്‍ പറഞ്ഞു.

ab-bardhan

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി പി ഐക്ക് വെറും ഒരു സീറ്റ് മാത്രമാണ് ജയലളിത തരാന്‍ തയ്യാറായത്. സഖ്യത്തിനായി ഞങ്ങള്‍ അങ്ങോട്ട് പോയതല്ല. ജയലളിത ഞങ്ങളെ സമീപിച്ചതാണ്. സഖ്യം പ്രഖ്യാപിച്ചതും അവരാണ്. ജയലളിതയുടെ എ ഐ എ ഡി എം കെയോട് തെറ്റിയ സി പി ഐയും സി പി എമ്മും തമിഴ്‌നാട്ടില്‍ തനിച്ച് മത്സരിക്കുകയാണ്.

തമിഴ്‌നാട്ടിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സി പി ഐയും സി പിഎമ്മും ജയയുമായി അകന്നതോടെയാണ് തിരഞ്ഞെടുപ്പിന് മുമ്പേ മൂന്നാം മുന്നണി എന്ന സങ്കല്‍പം പൊളിഞ്ഞുപോയത്. 11 പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് തുടങ്ങിയ മൂന്നാം മുന്നണി വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇല്ലാതായ നിലയിലാണ്.

English summary
Was a mistake to form a third front before elections: CPI's AB Bardhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X