കെജ്രിവാളിന്റെ മുന്‍മന്ത്രി സന്ദീപ് കുമാര്‍ പോണ്‍ഹബ്ബിന് സെക്സ് വീഡിയോ വിറ്റു, ട്വീറ്റുകൾ പറയുന്നത്
ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറും അശ്ലീല വീഡിയോ വെബ്സൈറ്റായ പോണ്‍ഹബ്ബും തമ്മില്‍ എന്താണ് ബന്ധം? ആഗസ്ത് 31ന് പോണ്‍ഹബ്ബ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് സംശയത്തിന് കാരണം. ഞങ്ങള്‍ ഞങ്ങളുടെ എല്ലാ തൊഴിലാളികളെയും സ്നേഹിക്കുന്നു. സന്ദീപ് കുമാറിനെയും എന്നാണ് പോണ്‍ഹബ്ബിന്റെ ട്വീറ്റ്.
എന്തിനാണ് പോണ്‍ഹബ്ബ് ഇങ്ങനെയൊരു ട്വീറ്റ് ചെയ്തത്. സന്ദീപ് കുമാറും പോണ്‍ഹബ്ബും തമ്മില്‍ എന്താണ് ബന്ധം. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒരു യുവതിയുമായുള്ള സെക്സ് ടേപ്പ് ലീക്കായതിനെത്തുടര്‍ന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സന്ദീപ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നാലെ പുറത്ത് വരുന്നത്.

13 സെക്സ് ക്ലിപ്പുകളോ
ആം ആദ്മി സര്‍ക്കാരിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ ദില്ലി പോലീസ് സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്തു. പിന്നാലെ നടത്തിയ റെയ്ഡില്‍ 13 സെക്സ് ടേപ്പുകളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സന്ദീപ് കുമാര്‍ ഒരു പ്രൊഫഷണലാണ് എന്ന് സംശയിക്കപ്പെടുന്നു.

സെക്സ് ടേപ്പുകള്‍ വിറ്റോ
ലോകത്തെ ഏറ്റവും പ്രമുഖ പോണ്സൈറ്റുകളിലൊന്നായ പോണ്‍ഹബ്ബിന് സന്ദീപ് കുമാര്‍ സെക്സ് വീഡിയോ വിറ്റു എന്നാണ് ആരോപണങ്ങള്‍. അഡ്വക്കേറ്റ് പ്രശാന്ത് പട്ടേല്‍, ഇക്കാര്യം ട്വിറ്ററിലും പറഞ്ഞു. സെക്സ് വീഡിയോകള്‍ അമേരിക്കന്‍ പോണ് സൈറ്റിന് വിറ്റു എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു ഈ ട്വീറ്റ്.

സുഹൃത്ത് പറയുന്നത്
എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന് സന്ദീപ് കുമാര്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ സുഹൃത്തിനെ ഉദ്ധരിച്ച് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. മ്ര്രന്തിയാകുന്നതിലൂടെ 600 - 700 കോടി രൂപയെങ്കിലും സമ്പാദിക്കാനായിരുന്നത്രെ ഇദ്ദേഹത്തിന്റെ താല്പര്യം.

പരാതി ഇങ്ങനെ
റേഷന്‍ കാര്‍ഡ് സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് സമീപിച്ചപ്പോള്‍ തന്നെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു എന്നാണ് സന്ദീപ് കുമാറിനെതിരെ യുവതിയുടെ പരാതി. ഒരു വര്‍ഷം മുമ്പാണത്രെ സംഭവം നടന്നത്. സുല്‍ത്താന്‍പുരി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സന്ദീപ് കുമാറിനെ ബലാല്‍സംഗകുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ദില്ലി ഡെപ്യൂട്ടി കമ്മീഷ്ണര്‍ വിക്രംജീത് സിങ് പറഞ്ഞു.

കെജ്രിവാള് സ്ഥിരീകരിച്ചു
സെക്സ് ടേപ്പ് കിട്ടിയ കാര്യം കെജ്രിവാള് ട്വിറ്ററിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായ സന്ദീപ് കുമാറിനെ പുറത്താക്കിയത്. മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ വിവരം അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ആരാണ് സന്ദീപ് കുമാര്‍
ദില്ലിയിലെ ആം ആദ്മി മന്ത്രിസഭയിലെ ഏക ദളിത് അംഗമായിരുന്നു സന്ദീപ് കുമാര്‍. സാമൂഹ്യ ക്ഷേമത്തിനൊപ്പം വനിതാ ശിശുക്ഷേമ വകുപ്പുകളും എസ് സി എസ് ടി ക്ഷേമ വകുപ്പുകളും സന്ദീപ് കുമാറാണ് കൈകാര്യം ചെയ്തിരുന്നത്. ദില്ലി റൂറലില്‍ നിന്നാണ് സന്ദീപ് കുമാര്‍ ജയിച്ചത്. 35കാരനായ കുമാര്‍ ആപ്പ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഒരാളായിരുന്നു
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications