• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍ബിഐ ഗവര്‍ണര്‍ അംബാനിയുടെ പഴയ പണിക്കാരന്‍.. 500, 1000 നിരോധനം അംബാനി നേരത്തെ അറിഞ്ഞു, ഇതാണോ ജിയോ?

  • By Kishor

നരേന്ദ്ര മോദിയും മുകേഷ് അംബാനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോ? അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റായിരുന്ന ഉര്‍ജിത് പട്ടേലല്ലേ ഇപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍? 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ മോദി അസാധുവാക്കാന്‍ പോകുന്നുവെന്ന് മുകേഷ് അംബാനിക്ക് നേരത്തെ അറിയാമായിരുന്നോ?

Read Also: 500ഉം 1000ഉം പോയി... ഇപ്പോള്‍ നിങ്ങളുടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം? ഇതാ 10 മാര്‍ഗങ്ങള്‍!

ഇത് അറിഞ്ഞത് കൊണ്ടാണോ അംബാനി ഒന്നര ലക്ഷം കോടിരൂപ മുടക്കി റിലയന്‍സ് ജിയോ ഫ്രീയായി ആളുകള്‍ക്ക് നല്‍കുന്നത്? മോദി കള്ളപ്പണക്കാര്‍ക്കെതിരെ പോരാട്ടം എന്നൊക്കെ പറഞ്ഞ് ഡയലോഗ് വിടുന്നത് ഒതുക്കത്തില്‍ മുകേഷ് അംബാനിയെ സഹായിച്ച ശേഷമാണോ? ജിയോയിലൂടെ അംബാനി എത്ര കോടികള്‍ വെളുപ്പിക്കും? - ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ചോദ്യങ്ങള്‍ മാത്രമല്ല, ഉത്തരങ്ങളും, കാണൂ.

അംബാനി മുന്‍കൂട്ടി കണ്ടു കളിച്ചതോ

അംബാനി മുന്‍കൂട്ടി കണ്ടു കളിച്ചതോ

അംബാനിയുടെ സൗജന്യ ജിയോ സേവനത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ മുഴുവന്‍. ത്രികാലജ്ഞാനിയായ അംബാനി ബോധോദയമുണ്ടായിട്ടല്ല ഒരു മാസം മുമ്പ് ഒന്നര ലക്ഷം കോടി രൂപ മുടക്കി അംബാനി ജിയോ തുടങ്ങിയത്. ഇത് മോദിയിലൂടെ അറിഞ്ഞിട്ട് തന്നെയാണ് - ഇതാണ് ആരോപണങ്ങളുടെ കാതല്‍.

കള്ളപ്പണമിട്ട് വെള്ളപ്പണം വാരാന്‍ ജിയോ

കള്ളപ്പണമിട്ട് വെള്ളപ്പണം വാരാന്‍ ജിയോ

അംബാനിയുടെ റിലയന്‍സ് ജിയോ നാട്ടിലെല്ലാവര്‍ക്കും ഫ്രീ ഓഫറുകള്‍ വാരിക്കോരി നല്‍കിക്കൊടുക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണ്. ഇന്റര്‍നെറ്റും കോളും ഒക്കെ ഫ്രീ നല്‍കാനും മറ്റുമായി ഒന്നര ലക്ഷം കോടിയിലും അധികം തുക അംബാനി നിക്ഷേപിച്ചു. ഇതെല്ലാം കള്ളപ്പണം. ഇനി തിരിച്ചുകിട്ടുന്നതോ വെള്ളപ്പണം. ഇതാണ് മറ്റൊരു ആരോപണം. ഉത്തരമുണ്ട്, വഴിയെ പറയാം.

ഈ മാന്ത്രിക ഡേറ്റുകള്‍ ഒന്ന് നോക്കൂ

ഈ മാന്ത്രിക ഡേറ്റുകള്‍ ഒന്ന് നോക്കൂ

ഡിസംബര്‍ 30 വരെയാണ് 500ന്റെയും 1000ന്റെയും രൂപ മാറ്റാനുള്ള സമയപരിധിയായി മോദി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് ജിയോ സേവനങ്ങള്‍ സൗജന്യമെന്ന് അംബാനി ആദ്യം പ്രഖ്യാപിച്ചത്. കൃത്യം ഒരു ദിവസം കഴിയുമ്പോള്‍ അംബാനി ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങും. രണ്ടും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ

ആരാണീ ഊര്‍ജിത് പട്ടേല്‍

ആരാണീ ഊര്‍ജിത് പട്ടേല്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാണ് ഊര്‍ജിത് പട്ടേല്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസിഡന്റായിരുന്നു ഇദ്ദേഹം മുന്‍പ്. എന്ന് വെച്ചാല്‍ ഇതിനെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മുകേഷ് അംബാനിക്ക് ഇപ്പോള്‍ സ്വന്തക്കാരുണ്ട് എന്ന നിലയിലാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഊര്‍ജിത് പട്ടേലിനെ മുകേഷ് അംബാനിയുടെ പണിക്കാരന്‍ എന്ന് വരെ വിളിക്കുന്നവരുണ്ട്

അംബാനി മാനത്ത് കണ്ടോ

അംബാനി മാനത്ത് കണ്ടോ

2016 നവംബര്‍ 8 ന് അര്‍ദ്ധരാത്രി പന്ത്രണ്ടു മണി മുതല്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇത് മനസില്‍ കണ്ട് ജനുവരി ഒന്ന് മുതല്‍ നിയമപരമായ പണമായി ജിയോയിലൂടെ മുടക്കിയ പണം തിരികെ കിട്ടുമെന്ന് ഉറപ്പിച്ച് അംബാനി ജിയോയില്‍ കള്ളപ്പണം മുടക്കുകയായിരുന്നോ സത്യത്തില്‍ എന്താണ് സംഭവിച്ചത്. നോക്കാം.

 അംബാനി മോദിക്ക് ആരാണ്

അംബാനി മോദിക്ക് ആരാണ്

കള്ളപ്പണവും കള്ളനോട്ടും തടയുവാനുള്ള ഏതൊരു തീരുമാനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ ഈ സംശയങ്ങള്‍ക്ക് ഉത്തരം വേണ്ടേ.. അംബാനിയും മോഡിയും തമ്മിലുള്ള സൗഹൃദം നാട്ടില്‍ പാട്ടാണ്. അംബാനിയുടെ കയ്യിലാണ് ഏറ്റവും കൂടുതല്‍ കളളപ്പണം ഉള്ളതെന്ന് നാട്ടില്‍ പാട്ടായ കാര്യമാണ് - ഇത് രണ്ടും പറയുന്നവര്‍ നാട്ടില്‍ പാട്ടായ കാര്യത്തിന് വല്ല ആധികാരികതയും ഉണ്ടോ എന്ന് പറയുന്നില്ല, അതാണ് രസകരം.

മോദിക്ക് അംബാനിയോട് വിധേയത്വമോ

മോദിക്ക് അംബാനിയോട് വിധേയത്വമോ

മോദിക്ക് അംബാനിയോടുള്ള വിധേയത്വവും നാം കണ്ടതാണ്. അംബാനിയുടെ റിലയന്‍സ് ജിയോ നാട്ടിലെല്ലാവര്‍ക്കും ഫ്രീ ഓഫറുകള്‍ വാരിക്കോരി നല്‍കിക്കോണ്ടിരിക്കുകയാണല്ലോ. കയ്യിലുള്ള 500- 1000 നോട്ടുകള്‍ മാറാനുള്ള ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള ഡിസംബര്‍ 31 വരെ ഇതിങ്ങനെ ഫ്രീയായി നല്‍കും. ഇത് രണ്ടും കൂട്ടിവായിച്ചാണ് ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്.

ഇതിലൊരു കളിയില്ലേ

ഇതിലൊരു കളിയില്ലേ

ഇതിന്റെ അടുത്ത ദിവസം മുതല്‍ ഈ നിക്ഷേപത്തിനുള്ള ലാഭം അംബാനി കൊയ്യുകയും ചെയ്യും.. ഇതൊരു കളിയല്ലേ എന്നാണ് സംശയം. പാവപ്പെട്ടവര്‍ക്ക് കഷ്ടപ്പാടും അംബാനിക്ക് ശതലക്ഷം കോടികളും - ഇതല്ലേ മോദിയുടെ ഈ നോട്ട് നിരോധനത്തിന്റെ ആകെത്തുക - ഇത്രയുമാണ് ചോദ്യങ്ങള്‍. ഇനി ഉത്തരങ്ങള്‍ നോക്കാം.

മുകേഷ് അംബാനി ചില്ലറക്കാരനല്ല

മുകേഷ് അംബാനി ചില്ലറക്കാരനല്ല

ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ മാത്രമല്ല ഏറ്റവും വലിയ ത്രികാലജ്ഞാനിയും മുകേഷ് അംബാനിയാണ് എന്ന് പറയേണ്ടിവരും. കാരണം, 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും എന്നും 2016ല്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിക്കും എന്നും മനസിലാക്കി മുകേഷ് അംബാനി 2007 ല്‍ തന്നെ തന്റെ ജിയോ എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്താല്ലേ. 2010 ല്‍ കമ്പനി വാങ്ങുകയും ചെയ്തു.

അംബാനിയുടെ നോട്ട് കെട്ടുകള്‍

അംബാനിയുടെ നോട്ട് കെട്ടുകള്‍

മുകേഷ് അംബാനിയെപ്പോലെ ഒരാള്‍ ജിയോയ്ക്ക് വേണ്ടി കെട്ടിവെച്ച ഒന്നരലക്ഷം കോടി രൂപ മുഴുവനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ - ഇതാണ് ആരോപണം ഉന്നയിക്കുന്നവര്‍ പറഞ്ഞുവരുന്നത്. എത്ര മനോഹരമായ മണ്ടത്തരം അല്ലേ. നോട്ടായി സൂക്ഷിച്ചാലല്ലേ ഈ പണം സംശയാലുക്കള്‍ പറയുന്നത് പോലെ വെറുതെ കൊടുക്കേണ്ട കാര്യമുള്ളൂ.

എങ്ങനെ ബ്ലാക്ക് മണിയാകും

എങ്ങനെ ബ്ലാക്ക് മണിയാകും

ഒന്നരലക്ഷം കോടി രൂപ ജിയോയ്ക്ക് ചെലവ് വന്നു എന്ന് അംബാനി പരസ്യപ്പെടുത്തിയ കാര്യമാണ്. പിന്നെ അതിനെ എങ്ങനെ ബ്ലാക്ക് മണി എന്ന് വിളിക്കും. അത് അക്കൗണ്ടഡ് ആയിട്ടുള്ള പണമാണ്. ബ്ലാക്ക് മണിയല്ല

എങ്ങനെ വൈറ്റാക്കും അതൊന്ന് പറഞ്ഞുതരൂ

എങ്ങനെ വൈറ്റാക്കും അതൊന്ന് പറഞ്ഞുതരൂ

ഇനി ബാക്കിയെല്ലാം സമ്മതിച്ചാലും മുകേഷ് അംബാനി എങ്ങനെ ഈ പണം വൈറ്റാക്കി മാറ്റും എന്ന് കൂടി ഒന്ന് പറഞ്ഞു തരണം. ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്‌മെന്റിന് നഷ്ടം എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ പണം വെളുപ്പിക്കാന്‍ ഓപ്ഷനുണ്ട്. അല്ലാതെ ഫ്രീയായി കൊടുക്കുന്ന സര്‍വ്വീസ് വഴി എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റുക.

ബ്ലാക്ക് വെളുപ്പിച്ചില്ലേ

ബ്ലാക്ക് വെളുപ്പിച്ചില്ലേ

മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ പണക്കാരനാണ്. എന്ന് വെച്ച് അംബാനിയുടെ പക്കല്‍ കള്ളപ്പണം ഉള്ളതായി റിപ്പോര്‍ട്ടൊന്നും ഇല്ല, ശതകോടീശ്വരനായ അംബാനിയുടെ പക്കല്‍ കള്ളപ്പണം ഉണ്ടായിക്കൂടായ്കയുമില്ല. ഉണ്ടെങ്കില്‍ അംബാനി കള്ളപ്പണം വെളുപ്പിച്ചിട്ടുമുണ്ടാകാം, അത് പക്ഷേ നോട്ട് നിരോധനവും ജിയോയും ആയി ബന്ധിപ്പിക്കാനുള്ള സാധ്യതയില്ല എന്ന് മാത്രം.

English summary
Was Mukesh Ambani already aware of demonetizing 500 and 1000 notes?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more