കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതനായതുകൊണ്ട് 3 തവണ മുഖ്യമന്ത്രിസ്ഥാനം നിരസിച്ചു; കോൺഗ്രസിനെ വെട്ടിലാക്കി കർണാടക ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന് ഒന്നിന് പുറകെ ഒന്നായി തിരിച്ചടികൾ. വിമത എംഎൽഎമാരെ അനുനയിപ്പിച്ച് സഖ്യ സർക്കാരിന്റെ നില ഭദ്രമാക്കി മുന്നോട്ട് കൊണ്ടുപോകാൻ മുമ്പിൽ നിന്ന കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. കോൺഗ്രസ് പാർട്ടി ദളിത് വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതാണ് ജി പരമേശ്വരയുടെ പരാമർശം.

ദളിത് വിഭാഗത്തിൽപെട്ടയാളായതുകൊണ്ട് കർണാടകയിലെ മുഖ്യമന്ത്രിസ്ഥാനം മൂന്ന് തവണ തനിക്ക് നിരസിക്കപ്പെട്ടുവെന്നാണ് ജി പരമേശ്വര വെളിപ്പെടുത്തിയത്. ദേവനഗരയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിലെ പ്രബലനായ നേതാവിന്റെ തുറന്ന് പറച്ചിൽ തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള നീക്കങ്ങൾ ബിജെപിയും തുടങ്ങിക്കഴിഞ്ഞു.

 ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രി

കണാകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ അധികാരത്തിലെത്തിയപ്പോൾ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് നേതാവ് ജി പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിക്കുകയായിരുന്നു. കർണാടകയിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദളിത് നേതാവാണ് ജി പരമേശ്വര. കർണാടകയിലെ കോൺഗ്രസ് അധ്യക്ഷനായി തുടർച്ചയായി രണ്ട് വട്ടം ജി പരമേശ്വര പ്രവർത്തിച്ചിട്ടുണ്ട്.

 വിവാദം

വിവാദം

ദളിതനായതുകൊണ്ട് തനിക്ക് മൂന്ന് വട്ടം കർണാടകയുടെ മുഖ്യമന്ത്രി പദം നഷ്ടമായിട്ടുണ്ടെന്നാണ് പരമേശ്വര ആരോപിക്കുന്നത്. കോൺഗ്രസ് സവർണ പാർട്ടിയാമെന്ന് ബിജെപി നിരന്തരം ആരോപിക്കുന്ന സാഹചര്യത്തിൽ പരമേശ്വരയുടെ വെളിപ്പെടുത്തൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പൂർണ മനസോടെയല്ല താൻ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 മുമ്പേ നടന്നവർ

മുമ്പേ നടന്നവർ

തനിക്ക് മാത്രമല്ല സമാനമായ അനുഭവം പലർക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരമേശ്വര വെളിപ്പെടുത്തി. ദളിത് വിഭാഗത്തിൽപെട്ട കോൺഗ്രസ് നേതാക്കളായ പികെ ബസവലിംഗപ്പയ്ക്കും കെ എച്ച് രംഗനാഥനും മുഖ്യമന്ത്രി പദം നിരസിക്കപ്പെട്ടിട്ടുണ്ട്. പ്രമുഖ നേതാവായ മല്ലിഖാർജ്ജുന ഖാർഗെയ്ക്കും ഇതുവരെ മുഖ്യമന്ത്രി പദം ലഭിച്ചിട്ടില്ല. എനിക്കും ഇത് നിരസിക്കപ്പെട്ടു. ദളിത് വിഭാഗം നേരിടുന്ന അടിച്ചമർത്തലുകളുടെ ഇരകളാണ് അവരും താനുമെന്ന് പരമേശ്വര കൂട്ടിച്ചേർ‌ത്തു. തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

 ദളിത് റാലിയിൽ

ദളിത് റാലിയിൽ

ദളിത് വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിലായിരുന്നു പരമേശ്വരയുടെ വിവാദ പരാമർശം. ദളിതർ നേരിടുന്ന അടിച്ചമർത്തലുകളെ കുറിച്ച് സംസാരിക്കാനും നിങ്ങളുടെ പിന്തുണ തേടാനുമാണ് താനിവിടെ എത്തിയതെന്ന് പരിപാടിയിൽ പ്രസംഗിച്ച് പരമേശ്വര പറഞ്ഞു. കർണാടകയിലെ പല പ്രദേശശങ്ങളിലും തൊട്ടുകൂടായ്മ പോലുള്ള ദുരാചാരങ്ങൾ ദളിതർക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി തുറന്നടിച്ചു.

ഖാർഗെ പ്രധാനമന്ത്രിയാകണം

ഖാർഗെ പ്രധാനമന്ത്രിയാകണം

നിലയിൽ കലബുർഗിയി എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലിഖാർ‌ജ്ജുന ഖാർഗയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വീരമഹാശൈവ മഹാസഭ അധ്യക്ഷനും ദേവനഗര എംഎൽഎയുമായ ശിവശങ്കരപ്പ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയെ നേരിടാൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യനായ നേതാവ് മല്ലിഖാർജ്ജുന ഖാർഗെ ആണെന്നാണ് ശിവശങ്കരപ്പയുടെ വാദം.

വെട്ടിലായി നേതൃത്വം

വെട്ടിലായി നേതൃത്വം

പരമേശ്വരയുടെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് അദ്ദേഹം പ്രസ്കതാവന നടത്തിയതെന്ന് വ്യക്തമല്ല. രാജ്യത്തെ ദരിദ്രരായ ജനങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. പരമേശ്വര എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ആയുധമാക്കി ബിജെപി

ആയുധമാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ‌ കോൺഗ്രസിനെതിരെ പ്രയോഗിക്കാൻ ശക്തമായ ആയുധം കിട്ടിയ സന്തോഷത്തിലാണ് ബിജെപി കേന്ദ്രങ്ങൾ. കോൺഗ്രസിന് എല്ലം നെഹ്റു കുടുംബമാണ്. ദളിതരുടെ പാർട്ടിയല്ല കോൺഗ്രസെന്ന് എല്ലാവർക്കും അറിയാം. വൈകിയാണെങ്കിലും പരമേശ്വരയ്ക്ക് ഇക്കാര്യങ്ങൾ ബോധ്യമായതിൽ സന്തോഷം. ദളിത്, പിന്നാക്ക വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്നും ബിജെപി നേതാവ് എം നാഗരാജ് പറഞ്ഞു. കർണാടകയിലെ ദളിത് വിഭാഗങ്ങൾ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയും ആരോപിച്ചു.

മമതാ ബാനർജിക്കെതിരെ പ്രയോഗിക്കാൻ ബിജെപിയുടെ വജ്രായുധം; മമതയുടെ പേരെഴുതി ആത്മഹത്യാ കുറിപ്പ്മമതാ ബാനർജിക്കെതിരെ പ്രയോഗിക്കാൻ ബിജെപിയുടെ വജ്രായുധം; മമതയുടെ പേരെഴുതി ആത്മഹത്യാ കുറിപ്പ്

English summary
karnataka deputy cm g parameswara said that he was denied cm post thrice because he belong to dalit community. he also addes that he accepted the deputy cm post reluctantly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X