Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രാണിയെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചോ... ശ്രമിച്ചെങ്കില്‍ ആര്?

മുംബൈ: മകളായ ഷീന ബോറയെ വധിച്ച കേസില്‍ സ്റ്റാര്‍ ടിവി മുന്‍ സിഇഒയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ ആരെങ്കിലും വധിയ്ക്കാന്‍ ശ്രമിച്ചോ? ജയിലില്‍ വച്ച് ബോധരഹിതയായ ഇന്ദ്രാണി ആശുപത്രിയില്‍ ചികിത്സയിലാണ്. അവരിപ്പോള്‍ സാധാരണനനിലയിലേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുകയാണ്.

ഇന്ദ്രാണി മുഖര്‍ജിയെ ആരെങ്കിലും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതാകാം എന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം തന്നെ സംശയിക്കുന്നത് എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയം. ഇന്ദ്രാണി മുഖര്‍ജിയെ ആരെങ്കിലും കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ആരാകും?

ഇന്ദ്രാണി ആശുപത്രിയില്‍

ഇന്ദ്രാണി ആശുപത്രിയില്‍

ഒക്ടോബര്‍ 2 വെള്ളിയാഴ്ചയാണ് ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നത്. ജയിലില്‍ ബോധരഹിതയായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മരുന്ന് കഴിച്ചോ?

മരുന്ന് കഴിച്ചോ?

കൈവശം ഉണ്ടായിരുന്ന ഗുളികള്‍ അമിതമായി കഴിയ്ക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇന്ദ്രാണിയെ ചോദ്യം ചെയ്താല്‍ മാത്രമേ ശരിയായ വിവരം ലഭിയ്ക്കൂ എന്നാണ് പോലീസ് ആദ്യം പറഞ്ഞത്.

വിഷം കൊടുത്തതോ

വിഷം കൊടുത്തതോ

ഇന്ദ്രാണിയ്ക്ക് ആരെങ്കിലും വിഷം കൊടുത്തതാകമെന്ന് ആഭ്യന്തര മന്ത്രാലയം തന്നെ സംശയിയ്ക്കുന്നു. ഇതിപ്പോള്‍ വലിയ ദുരൂഹതകളിലേയ്ക്കാണ് നീങ്ങുന്നത്.

മരുന്ന് കിട്ടില്ല

മരുന്ന് കിട്ടില്ല

ജയിലില്‍ തടവ് പുള്ളികള്‍ക്ക് മരുന്ന് സൂക്ഷിയ്ക്കാന്‍ കഴിയില്ല. ഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമേ കഴിയ്ക്കാനാകൂ. അപ്പോള്‍ ഇന്ദ്രാണിയുടെ കൈവശം മരുന്നുണ്ടാകാനുള്ള സാധ്യത തീരെയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

 മരുന്ന് കഴിച്ചിട്ടില്ല

മരുന്ന് കഴിച്ചിട്ടില്ല

താന്‍ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഒരു മരുന്ന് പോലും കഴിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇന്ദ്രാണി മുഖര്‍ജി പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. തനിയ്ക്ക് ആരും മരുന്നൊന്നും തന്നിട്ടില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ടത്രെ.

പിന്നെങ്ങനെ?

പിന്നെങ്ങനെ?

താന്‍ മരുന്നൊന്നും കഴിച്ചിട്ടില്ലെന്ന് ഇന്ദ്രാണി പറയുന്നതോടെ സര്‍ക്കാരിന്റെ സംശയം തന്നെയാണ് ബലപ്പെടുന്നത്. ആരെങ്കിലും ഇന്ദ്രാണി അറിയാതെ ഭക്ഷണത്തിലൂടെയോ മറ്റോ വിഷം നല്‍കിയതാവാം.

ജയിലിനുള്ളിലോ...?

ജയിലിനുള്ളിലോ...?

ബൈക്കുള്ള ജയിലില്‍ വച്ചാണ് ഇന്ദ്രാണി ബോധരഹിതയായി വീണത്. ജയിലിനുള്ളില്‍ വച്ച് ഇത്തരം ഒരു സംഭവം നടക്കണമെങ്കില്‍ ഉന്നത സ്വാധീനമുള്ളവര്‍ പിറകിലുണ്ടാകുമെന്നാണ് അണിയറ സംസാരം.

തട്ടിപ്പോ?

തട്ടിപ്പോ?

ഇത് ഇന്ദ്രാണി മുഖര്‍ജിയുടെ തട്ടിപ്പാകാമെന്നും വാദിയ്ക്കുന്നവരുണ്ട്. കേസില്‍ ഇതുവരെ ഇന്ദ്രാണിയ്ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ആരോഗ്യ പ്രശ്‌നം കാണിച്ച് ജാമ്യം നേടാനുള്ള ശ്രമമാണിതെന്നും ആരോപണം ഉണ്ട്.

മൊഴിയെടുക്കും

മൊഴിയെടുക്കും

സെപ്തംബര്‍ 6 ന് പോലീസെത്തി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+