കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ മധ്യസ്ഥത കെണി?': ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇമ്രാന്‍ ഖാനെതിരെ മറിയം

  • By S Swetha
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്‍ പാസാക്കുകയും ചെയ്തപ്പോള്‍ ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പാക് പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ സര്‍ഗോദയില്‍ ചൊവ്വാഴ്ച റാലി നടത്തുമെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് പ്രഖ്യാപിച്ചു.

<br>ജമ്മു കശ്മീര്‍ വിഷയം: ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ
ജമ്മു കശ്മീര്‍ വിഷയം: ബിജെപി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ

ദില്ലിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചയിലെ സര്‍ഗോദയിലെ എന്റെ റാലി കശ്മീരിനായി സമര്‍പ്പിച്ചിരിക്കുന്നു,'' മറിയം ട്വിറ്ററില്‍ കുറിച്ചു. ''ഇമ്രാന്‍ ഖാന്‍ യുഎസിന് നല്‍കിയ പ്രതിബദ്ധത എന്താണെന്ന് പാക്കിസ്ഥാനിലെ ജനങ്ങളോട് പറയണം. മധ്യസ്ഥതയ്ക്കായുള്ള ഓഫര്‍ ഒരു കെണിയാണോ, അതോ പതിവുപോലെ ശത്രു ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു സൂചനയും ലഭിച്ചില്ലേ? മിസ്റ്റര്‍ ഖാന്‍ താങ്കള്‍ രാഷ്ട്രീയ എതിരാളികളെ ശരിയാക്കുന്നതില്‍ ഖാന്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു, പാകിസ്ഥാനെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളെ നിങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു. നിങ്ങള്‍ രാജ്യത്തിന് മാത്രമല്ല, കശ്മീരികള്‍ക്കും നികത്താനാകാത്ത നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. മറിയം കൂട്ടിച്ചേര്‍ത്തു.


മുന്‍കൂട്ടി അറിയുന്നതില്‍ പരാജയം!!

മുന്‍കൂട്ടി അറിയുന്നതില്‍ പരാജയം!!

''മിസ്റ്റര്‍ ഖാന്‍ വരാനിരിക്കുന്നതെന്താണെന്ന് മുന്‍കൂട്ടി അറിയുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു, അല്ലെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന തയ്യാറെടുപ്പുകളെ പൂര്‍ണമായും അവഗണിക്കുകയോ അല്ലെങ്കില്‍ അതിന്റെ ഭാഗമായിരിക്കുകയോ ചെയ്തു. ഞങ്ങളോട് സത്യം പറയുക. നിങ്ങളുടെ ട്രാക്ക് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാകുന്നത് പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങളെ കാണാറില്ലെന്നതാണ്. അത് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ നിങ്ങളുടെ വിദേശകാര്യമന്ത്രി ഹജ്ജിനായി പോയി, അവിടെ അദ്ദേഹം കശ്മീരികള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും മറിയം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

 'പ്രതിപക്ഷത്തിന്റെ പിന്തുണയില്ല'

'പ്രതിപക്ഷത്തിന്റെ പിന്തുണയില്ല'

'' സാധ്യമായ എല്ലാ വഴികളിലൂടെയും പാകിസ്ഥാനെ മുട്ടുകുത്തിച്ച ഒരു സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ നല്‍കരുത്. ഈ സര്‍ക്കാരിന് നല്‍കുന്ന ഏത് പിന്തുണയും കൂടുതല്‍ ദുരന്തങ്ങളിലേക്കും ഗുരുതരമായ അപകടങ്ങളിലേക്കും നയിക്കും. കീഴടങ്ങുകയും അടിയറ വെക്കുകയും ചെയ്യുക എന്നതാണ് ഈ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത്. പാകിസ്ഥാനില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച തെറ്റുകള്‍ മറച്ചുവെക്കാന്‍ ഈ സര്‍ക്കാര്‍ തീവ്രമായി പിന്തുണ തേടുന്നു. അവര്‍ക്ക് മാപ്പ് നല്‍കരുത്. പാക്കിസ്ഥാനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് അവരാണ്. ഇത് ഇവിടെ അവസാനിക്കില്ല. പ്രതിപക്ഷം, സൂക്ഷിക്കുക. യുഎസ് സന്ദര്‍ശന വേളയില്‍ നമ്മുടെ ആണവ പദ്ധതിക്ക് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്ക് വാഗ്ദാനം നല്‍കിയത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? അത് മനസ്സില്‍ ഓര്‍ക്കുക, ആരും ഇതുവരെ ആ പരിധി വരെ പോയിട്ടില്ല.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തുു

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തുു

ജമ്മു കശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാക്കിയും ലഡാക്കിനെ മറ്റൊരു കേന്ദ്രഭരണ പ്രദേശമാക്കിയും രൂപീകരിക്കുന്നതിനുമുള്ള ബില്‍ രാജ്യസഭ തിങ്കളാഴ്ച പാസാക്കി. ജമ്മു കശ്മീര്‍ (പുനസംഘടന) ബില്‍ 2019 125 പേര്‍ അനുകൂലമായും 61 പേരുടെ എതിര്‍പ്പോടെയുമാണ് പാസ്സാക്കിയത്. അതിര്‍ത്തി സംസ്ഥാനത്തെ കാര്യങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമാണ് ആര്‍ട്ടിക്കിള്‍ 370 എന്നും ഈ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാന കാരണമെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ ഷാ പറഞ്ഞു.

 വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയം

വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കാള്‍ ഉയര്‍ന്നുവരാന്‍ അദ്ദേഹം അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആര്‍ട്ടിക്കിള്‍ 370 തീവ്രവാദത്തെ ദീര്‍ഘകാലമായി നിലനിര്‍ത്താന്‍ പ്രധാന കാരണമായിരുന്നെന്നും ഉടന്‍ തന്നെ ഈ ഭീഷണി ഇല്ലാതാക്കുമെന്നും ഷാ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ജമ്മു കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിത സ്ഥാപനമാകുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

English summary
Was mediation offer of Trump in Kashmir issue a trap? Mariyam Navas Sherrif against Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X