കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമ്പോള്‍ മോദി ഭയന്നിരുന്നോ? ബിജെപിയ്ക്ക് മറുപടിയില്ല!

Google Oneindia Malayalam News

ബെംഗളൂരു: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യയ്ക്ക് തോല്‍ക്കുമെന്ന ഭയമുള്ളതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതെന്നായിരുന്നു ബിജെപി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഉന്നയിച്ച വിമര്‍ശനം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചത്. തോല്‍ക്കുമെന്ന് ഭയമുള്ളതുകൊണ്ടായിരുന്നോ എന്ന ചോദ്യമാണ് സിദ്ധരാമയ്യ ഉന്നയിച്ചിട്ടുള്ളത്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് മാത്രമാണ് മത്സരിക്കുന്നതെന്നായിരുന്നു സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ശനിയാഴ്ചയാണ് ബദാമി മണ്ഡ‍ലത്തില്‍ നിന്ന് കൂടി മത്സരിക്കുന്നതായി സ്ഥിരീകരിച്ചത്. സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനെ ധൈര്യമില്ലായ്മയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

 ബിജെപിയെ പൊളിച്ചടുക്കി

ബിജെപിയെ പൊളിച്ചടുക്കി

ദി വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയുടെ വിമര്‍ശനത്തെ പൊളിച്ചടുക്കി സിദ്ധരാമയ്യ രംഗത്തെത്തിയത്. എങ്ങനെയാണ് മോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചത്? എന്താണ് ഈ ചോദ്യത്തിന് അവരുടെ മറുപടി? ഗുജറാത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നരേന്ദ്രമോദി ഭയന്നിരുന്നുവോ, അതുകൊണ്ടാണോ വരാണസിയില്‍ നിന്ന് കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് ഇതിന് മറുപടിയുണ്ടായിരിക്കില്ല. സിദ്ധരാമയ്യ പറയുന്നു.

 മോദി മത്സരിച്ചപ്പോഴും?

മോദി മത്സരിച്ചപ്പോഴും?


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡ‍ോധര, ഉത്തര്‍പ്രദേശിലെ വരാണസി എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിച്ചത്. രണ്ട് സീറ്റുകളിലും വിജയിച്ച നരേന്ദ്രമോദി വഡോധര ലോക്സഭാ സീറ്റ് ഉപേക്ഷിച്ച് ഉത്തര്‍പ്രദേശിലെ വരാണസി മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

യെദ്യൂരപ്പയില്‍ കണ്ണുവച്ച് ബിജെപി

യെദ്യൂരപ്പയില്‍ കണ്ണുവച്ച് ബിജെപി

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബിഎസ് യെദ്യൂരപ്പയെ ഈ മണ്ഡലങ്ങളില്‍ നിന്ന് മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം നടത്തിയിരുന്നത്. പാര്‍ട്ടിയിലെ സ്വാധീനമുള്ള നേതാക്കളായ എംപി ബി ശ്രീരാമലു. പിസി ഗഡ്ഡിഗൗഡര്‍ എന്നിവരെ മത്സരിപ്പിക്കാനുള്ള നീക്കവും നടത്തിയിരുന്നു. ബെല്ലാരിയില്‍ നിന്നുള്ള സ്വാധീനമുള്ള ബിജെപി നേതാവാണ് എംപി ബി ശ്രീരാമലു. പിന്നീട് ശിവമോഗയിലെ ശിഖാരിപുരയില്‍ നിന്ന് ശ്രീരാമലു മത്സരിക്കുമെന്ന് യെദ്യൂരപ്പ സ്ഥിരീകരിച്ചിരുന്നു. ചിത്രദുര്‍ഗയിലെ മൂലക്കല്‍മുരുവില്‍ നിന്നുള്ള നിയമസഭാംഗമാണ് ശ്രീരാമലു.

 ജയിക്കുമെന്ന് ഉറപ്പ്

ജയിക്കുമെന്ന് ഉറപ്പ്


തനിക്ക് പരാജയ ഭീതിയാണെന്ന ബിജെപിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞ സിദ്ധരാമയ്യ ബദാമിയില്‍ നിന്ന് ജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ മത്സരിക്കാന്‍ അനുവദിക്കൂ. ഞാന്‍ വരാം. എനിക്ക് അവിടെ ഒരുപാട് സമയം ചെലവഴിക്കേണ്ട ആവശ്യമില്ല. ബദാമി ഉത്തരകര്‍ണാടകയിലെ നേതാക്കളുടെ നേതൃത്തിന് കീഴിലാണ്. അവര്‍ എന്റെ മണ്ഡലത്തിന്റെ കാര്യങ്ങളില്‍ ഇടപെടുമെന്നും സിദ്ധരാമയ്യ പറയുന്നു. ചാമുണ്ഡേശ്വരിയില്‍ നിന്ന് മാത്രമാണ് എനിക്ക് മത്സരിക്കേണ്ടിയിരുന്നത്. ബദാമിയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനം ഉത്തരകര്‍ണാടകയിലെ നേതാക്കളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

<strong>അടിവസ്ത്രത്തിന്‍റെ ബ്രാന്‍റ് നെയിം, സിഗരറ്റും ലിഗയുടെ ബ്രാന്‍റ്! മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിച്ച് പോലീസ്.. പക്ഷെ!! ദുരൂഹത ഒഴിയാതെ ലീഗയുടെ മരണവും തിരോധാനവും!</strong>അടിവസ്ത്രത്തിന്‍റെ ബ്രാന്‍റ് നെയിം, സിഗരറ്റും ലിഗയുടെ ബ്രാന്‍റ്! മൃതദേഹം ലിഗയുടേതെന്ന് ഉറപ്പിച്ച് പോലീസ്.. പക്ഷെ!! ദുരൂഹത ഒഴിയാതെ ലീഗയുടെ മരണവും തിരോധാനവും!

English summary
Chief Minister Siddaramaiah on Sunday responded to criticism over contesting in two constituencies by pointing out that Prime Minister Modi too did the same in the 2014 Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X