യോഗിയുടെ ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗവും ബീഫിന്റെ പേരില്‍...?? നടുക്കുന്ന വെളിപ്പെടുത്തല്‍...!!!

  • By: Anamika
Subscribe to Oneindia Malayalam

ലഖ്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ കൂട്ടബലാത്സംഗവും ബീഫിന്റെ പേരിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നോയിഡയില്‍ കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞ് നിര്‍ത്തി നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും തടയാന്‍ ശ്രമിച്ച വയോദികനെ വെടിവെച്ച് കൊല്ലുകയും ചെയ്തിരുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിന് മുന്‍പ് അക്രമികള്‍ ബീഫ് കഴിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിച്ചിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read More: അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!

RAPE

ആക്രമണത്തിന് ഇരയായ നാല്‍പത്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ വാക്കുകള്‍ ഇങ്ങനെയാണ്. അക്രമികള്‍ വാഹനത്തില്‍ നിന്നും താനുള്‍പ്പെടെ 7 പേരെ വലിച്ചിറക്കി. തങ്ങള്‍ മുസ്ലിംങ്ങളാണോ എന്ന് ചോദിച്ചു. അതേ എന്ന് ഉത്തരം നല്‍കിയപ്പോള്‍ ബീഫ് കഴിച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും എന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. എന്നാലീ വിവരങ്ങളൊന്നും എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ല.

English summary
Major revealation on Noida gang Rape
Please Wait while comments are loading...