പട്‌ന സ്‌ഫോടനം: ആയിഷയ്ക്ക് കോടികളെവിടെ നിന്ന്?
മംഗാലപുരം: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുടെ റാലി ദിവസം പട്‌നയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബൈര്‍-ആയിഷ ദമ്പതികളുടെ അക്കൗണ്ടുകളിലേക്ക് ആറ്‌കോടിയോളം രൂപ വിദേശത്തുനിന്ന് എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
അറസ്റ്റിലായ ആയിഷ എന്ന സ്ത്രീയുടെ അന്‍മ്പതോളം അക്കൗണ്ടുകളിലായാണ് ആറ് കോടി രൂപ എത്തിയിരിക്കുന്നത്. അതിലധികവും വന്നിട്ടുള്ളത് സൗദി അറേബിയയില്‍ നിന്നും. അതേ സമയം രണ്ട് കോടി രൂപ എവിടെ നിന്ന് വന്നു എന്നതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടില്ല.

വിദേശത്തു നിന്ന് ലഭിക്കുന്ന പണം വിതരണം ചെയ്യുന്നതിന്റെ പ്രധാനകണ്ണിയാണ് സുബൈര്‍. സുബൈറിന്റെ ബാങ്ക് അക്കൗണ്ടി എത്തുന്ന വിദേശ പണം എത്തിക്കേണ്ടവര്‍ക്ക് എത്തിക്കാന്‍ സുബൈറിന്റെ കീഴില്‍ കുറച്ച് യുവാക്കളുണ്ടാകും. നല്‍കേണ്ടതുകയും എത്തിക്കേണ്ട ആളുടെ വിലാസവും ഈ യുവാക്കളുടെ കൈവശം കൊടുത്തുവിടും.
ഇത്തരത്തില്‍ സുബൈറിന്റെ കയ്യില്‍നിന്ന് പണം വാങ്ങി വിതരണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് ആസിഫ്, മുഷ്താഖ് അഹമ്മദ് എന്നീ യുവാക്കള്‍ അറസ്റ്റിലായത്. ഈ കണ്ണിയില്‍ ഇനിയും യുവാക്കള്‍ അകപ്പെട്ടിട്ടുണ്ട്. അവര്‍ക്കുള്ള് അന്വേഷണം പൊലീസ് ഉര്‍ജ്ജിതമാക്കി
തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി പട്‌നയില്‍ മോഡിയുടെ പ്രസംഗം നടക്കാനിരിക്കുന്ന ഗാന്ധിമൈതാനത്തിലും മറ്റുമായി എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍മുജാഹദ്ദീനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications