Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ പ്രസവിച്ച ഉടൻ രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ? സത്യാവസ്ഥ ഇങ്ങനെ

Recommended Video

cmsvideo
    രാഹുൽ ഗാന്ധിയെ കൈയിലെടുത്ത ആ നഴ്സ് രാജമ്മ തന്നെയാണോ?

    കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനിടെ ഏറ്റവും ഹൃദ്യമായ രംഗങ്ങളിലൊന്ന് നഴ്‌സ് രാജമ്മയുമായുളള കൂടിക്കാഴ്ചയായിരുന്നു. രാഹുല്‍ ഗാന്ധിയെ ജനിച്ച് വീണപ്പോള്‍ ആദ്യമായി കൈകളില്‍ ഏറ്റുവാങ്ങിയ നഴ്‌സ് ആണ് വയനാട്ടുകാരിയായ രാജമ്മ.

    തന്നെ കാണണം എന്ന രാജമ്മയുടെ ആഗ്രഹം വയനാട്ടില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി സാധിപ്പിച്ച് കൊടുക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ആദ്യമായി കയ്യിലെടുത്തത് രാജമ്മ അല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വാദം. രാജമ്മയുടെ വയസ്സും രാഹുല്‍ ഗാന്ധിയുടെ വയസ്സും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണ് ആരോപണം. സത്യാവസ്ഥ എന്താണെന്ന് നോക്കാം.

    രാഹുലും രാജമ്മയും

    രാഹുലും രാജമ്മയും

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോഴാണ് രാജമ്മ അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി രണ്ട് തവണ വയനാട്ടില്‍ എത്തിയപ്പോഴും രാഹുല്‍ ഗാന്ധിയെ കാണാന്‍ രാജമ്മയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ രാഹുല്‍ എത്തിയപ്പോള്‍ ആ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങി.

    മധുരിതമായ കൂടിക്കാഴ്ച

    മധുരിതമായ കൂടിക്കാഴ്ച

    കട്ടപ്പന ഗസ്റ്റ് ഹൗസില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി രാജമ്മയെ കണ്ടത്. രാജമ്മയെ രാഹുല്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. താന്‍ രാഹുലിന് വേണ്ടി ഉണ്ടാക്കി കൊണ്ട് വന്ന പലഹാരങ്ങള്‍ രാജമ്മ കൈമാറുകയും ചെയ്തു. ഈ കൂടിക്കാഴ്ച മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും രാജമ്മ താരമായി മാറുകയും ചെയ്തിരുന്നു.

    ചോദ്യമുയർത്തി സോഷ്യൽ മീഡിയ

    ചോദ്യമുയർത്തി സോഷ്യൽ മീഡിയ

    പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമായത്. രാജമ്മയുടെ പ്രായം 62 വയസ്സ് ആണ്, രാഹുല്‍ ഗാന്ധിയും പ്രായം 49 വയസ്സും. അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ആദ്യമായി കയ്യിലെടുക്കുമ്പോള്‍ രാജമ്മയ്ക്ക് പ്രായം 13 മാത്രമായിരിക്കും. 13 വയസ്സുളള നഴ്‌സ് എവിടെയാണുണ്ടാവുക എന്നാണ് ഒരു കൂട്ടരുടെ ചോദ്യം.

    ഒരേ പ്രായക്കാരെ പോലെ

    ഒരേ പ്രായക്കാരെ പോലെ

    മറ്റൊരാള്‍ ട്വിറ്റററില്‍ പരിഹസിക്കുന്നത് ഇങ്ങനെയാണ്: രാജമ്മയും രാഹുല്‍ ഗാന്ധിയും ഒരേ പ്രായക്കാരെ പോലെ തോന്നിക്കുന്നു. അവര്‍ രാഹുലിനെ പ്രസവിക്കുന്ന സമയത്ത് ഉണ്ടായിരുന്നോ ? ചിലപ്പോള്‍ ആ ആശുപത്രിയിലെ മറ്റൊരു ബെഡില്‍ അവരെ പ്രസവിച്ചിട്ടുണ്ടാകാം. ഇമേജുണ്ടാക്കാന്‍ ഇയാള്‍ ഏതറ്റം വരെയും പോകുമോ എന്നാണ് ചോദ്യം.

    രാജമ്മയുടെ പ്രായം ഇത്

    രാജമ്മയുടെ പ്രായം ഇത്

    അപ്രതീക്ഷിതമായി ഉണ്ടായ ഈ ട്വിസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് രാജമ്മയും കുടുംബവും. തനിക്ക് 62 വയസ്സ് മാത്രമാണ് പ്രായം എന്നുളള ആരോപണങ്ങളെ രാജമ്മ തള്ളിക്കളയുന്നു. രാജമ്മയുടെ പ്രായം 72 വയസ്സാണ് എന്നാണ് ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുളള രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ജൂണ്‍ 1, 1947ലാണ് രാജമ്മയുടെ ജനനം.

    അന്നത്തെ പ്രായം 13 അല്ല

    അന്നത്തെ പ്രായം 13 അല്ല

    രാഹുല്‍ ഗാന്ധി ജനിച്ചതാകട്ടെ ജൂണ്‍ 19, 1970നാണ്. ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ആണ് രാഹുല്‍ ഗാന്ധിയെ സോണിയാ ഗാന്ധി പ്രസവിച്ചത്. അന്ന് രാജമ്മയ്ക്ക് പ്രായം 23 വയസ്സ് ആയിരുന്നു. പ്രസവ ശുശ്രൂഷയുടെ ആറ് മാസത്തെ കോഴ്‌സിന് പഠിക്കുന്ന കാലത്താണ് സോണിയാ ഗാന്ധിയെ ശുശ്രൂഷിക്കാനുളള സംഘത്തിന്റെ ഭാഗമായി രാജമ്മയും ചേര്‍ന്നത്.

    തെളിവായി രേഖകൾ

    തെളിവായി രേഖകൾ

    അതിനുളള സര്‍ട്ടിഫിക്കറ്റുകളും സംശയം ഉന്നയിക്കുന്നവര്‍ക്ക് തെളിവായി രാജമ്മയുടെ പക്കലുണ്ട്. അന്ന് സോണിയാ ഗാന്ധിയെ ലേബര്‍ മുറിയിലേക്ക് കൊണ്ട് പോയപ്പോള്‍ പുറത്ത് രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും കാത്ത് നിന്നതടക്കം ഇന്നലെ കഴിഞ്ഞ് പോയത് പോലെ രാജമ്മ ഓര്‍ക്കുന്നു. ആര്‍മിയില്‍ നഴ്‌സായി സേവനം അനുഷ്ടിച്ച രാജമ്മ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+