Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയെ ഗാന്ധിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല, ഞെട്ടിപ്പോയെന്ന് സുമിത്ര മഹാജന്‍, എന്താ സംഭവം?

ദില്ലി: ഏറെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇത്തവണ പാര്‍ലെമന്റിന്റെ മണ്‍സൂണ്‍ സമ്മേളനം സാക്ഷ്യം വഹിച്ചത്. അത്തരമൊരു ഞെട്ടല്‍ പങ്കുവയ്ക്കുകയാണ് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍. സ്പീക്കറെ ഞെട്ടിച്ചിരിയ്ക്കുന്നത് മാറ്റാരുമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ.

സോണിയ ഗാന്ധി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതാണ് സുമിത്രാ മഹാജനെ ഞെട്ടിച്ചത്. എന്തിനാണ് സോണിയാ ഗാന്ധി നടുത്തളത്തിലിറങ്ങിയതെന്ന് തനിയ്ക്ക് മനസിലായില്ലെന്നും സുമിത്ര മഹാജന്‍. ചില കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. പ്ളക്കാര്‍ഡുകളില്‍ എഴുതിയിരുന്ന വാക്കുകളും അത്ര നല്ലതല്ലായിരുന്നു. ആരാണ് ശരി ആരാണ് തെറ്റ് എന്നി തനിയ്ക്ക് മനസിലായില്ലെന്നും അവര്‍ പറഞ്ഞു.

Sonia Gandhi

കോണ്‍ഗ്രസ് നേതാക്കള്‍ മോശമായ ഭാഷയാണ് പാര്‍ലെമന്റില്‍ ഉപയോഗിച്ചതെന്നും സ്പീക്കര്‍. താന്‍ ദേഷ്യം പിടിച്ച് നിര്‍ത്താന്‍ ശ്രമിയ്ക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. സോണിയ ഗാന്ധിയയുടെ സഹോദരി ലളിത് മോദിയില്‍ നിന്നും പണം വാങ്ങിയെന്ന് ബിജെപി അംഗം സതീഷ് കുമാര്‍ ഗൗതം ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതയായിട്ടാണ് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിയ്ക്കുന്നത്. ആദ്യമായാണ് സോണിയ ഗാന്ധി നടുത്തളത്തിലിറങ്ങി പ്രതിഷേധിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+