കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാ പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിയെന്ന് യോഗി ആദിത്യ നാഥ് !!യോഗിയെ ഷാ ഞെട്ടിച്ചത്!!

നാളെ സത്യപ്രതിജ്ഞയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയതായും യോഗി ആദിത്യ നാഥ് പറഞ്ഞു.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവില്‍ നടക്കുന്ന ബാബ രാം ദേവിന്റെ പതഞ്ജലി യോഗമഹോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗി ഇക്കാര്യം വെളിപ്പെടുത്തിയത്.

നാളെ സത്യപ്രതിജ്ഞയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിപ്പോയതായും യോഗി ആദിത്യ നാഥ് പറഞ്ഞു. മോദിയുടെ നോട്ട് നിരോധനത്തെ പുകഴ്ത്താനും യോഗി മറന്നില്ല. മാര്‍ച്ച് 19നാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

 ഒരു ദിവസം മുമ്പ്

ഒരു ദിവസം മുമ്പ്

മുഖ്യമന്ത്രിയായതിനെ കുറിച്ച് യോഗി ആദിത്യ നാഥ് പങ്കുവച്ചു. എത്രയും പെട്ടെന്ന് ഉത്തര്‍പ്രദേശിലേക്ക് എത്തണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയായിരുന്നുവെന്ന് യോഗി പറയുന്നു. എന്നാല്‍ താന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് അപ്പേള്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂവെന്ന് അമിത് ഷായെ അറിയിച്ചുവെന്നും യോഗി. സത്യപ്രതിജ്ഞ നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാന്‍ പോകുന്നതെന്ന് അറിഞ്ഞതെന്നും യോഗി പറയുന്നു.

 ഒരു ജോഡി വസ്ത്രം മാത്രം

ഒരു ജോഡി വസ്ത്രം മാത്രം

നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറായിക്കൊള്ളാന്‍ ഷാ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിച്ചെന്ന് യോഗി ആദിത്യനാഥ് പറയുന്നു. തന്റെ പക്കല്‍ വെറും ഒരു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് വലിയ ആശങ്ക ഉണ്ടാക്കിയെന്നും യോഗി.

 ഏറ്റെടുക്കാന്‍ തയ്യാറായി

ഏറ്റെടുക്കാന്‍ തയ്യാറായി

അതേസമയം താന്‍ ഷായുടെ നിര്‍ദേശം ഒഴിവാക്കിയിരുന്നെങ്കില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാകുമായിരുന്നു അതെന്നും അതിനാല്‍ ഷാ യുടെ നിര്‍ദേശം ഏറ്റെടുക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും യോഗി ആദിത്യ നാഥ്.

 മോദിയുടെ വഴിയെ

മോദിയുടെ വഴിയെ

തനിക്ക് യുപിയെ നന്നായി അറിയാമെന്ന് യോഗി പറയുന്നു. ഉത്തര്‍പ്രദേശിന്റെ തെരുവുകളില്‍ നിന്നാണ് താന്‍ പാര്‍ലമെന്റിലെത്തിയതെന്ന് യോഗിവ്യക്തമാക്കുന്നു. ഈ തെരുവുകളില്‍ നിന്നാണ് ക്ഷേത്രങ്ങളിലേക്കും മഠത്തിലേക്കും ഭിക്ഷ സ്വീകരിച്ചിരുന്തെന്നും യോഗി. പ്രധാനമന്ത്രി കാണിക്കുന്ന വഴിയിലൂടെ യുപിയിലെ ജനങ്ങള്‍ പോകുമെന്നും യോഗി പറയുന്നു.

 ഫക്കീര്‍

ഫക്കീര്‍

താനൊരു ഫക്കീറാണെന്നും മറ്റുള്ളവരില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിച്ചാണ് ജീവിക്കുന്നതെന്നും യോഗി ആദിത്യ നാഥ് പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഉത്തര്‍പ്രദേശിനെ തന്നെ തനിക്ക് നല്‍കിയെന്ന് യോഗി ആദിത്യനാഥ് പറയുന്നു. അഞ്ച് തവണ എംപിയായിരുന്നു യോഗി ആദിത്യ നാഥ്.

 ജനങ്ങളുടെ നേട്ടത്തിന്

ജനങ്ങളുടെ നേട്ടത്തിന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തെ യോഗി ആദിത്യനാഥ് പ്രശംസിച്ചു. ശക്തമായ തീരുമാനമാണെന്നാണ് യോഗി പറഞ്ഞത്. സംസ്ഥാനത്തെ 22 കോടി ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുന്ന ഒരു തീരുമാനത്തെയും ഒഴിവാക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു.

English summary
Yogi Adityanath, who was appointed as the Uttar Pradesh Chief Minister on March 19, was informed about it only a day before the swearing-in ceremony by BJP chief Amit Shah, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X