'മമ്മൂട്ടി' വിവാദം തിരിച്ചടിയായോ? വിജയ് ബാബു വിഷയത്തിലുണ്ടായത് ചെളിവാരി എറിയല്‍: സാന്ദ്ര തോമസ്

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. വലിയ വിവാദമായ തിരഞ്ഞെടുപ്പില്‍ സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തത്തേക്കാണ് മത്സരിക്കാനിരുന്നതെങ്കിലും നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. വരണാധികാരിയുടെ തീരുമാനം കോടതിയും ശരിവച്ചതോടെ സാന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റിയിേലക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 110 വോട്ടുകളാണ് സാന്ദ്ര നേടിയത്.

പരാജയത്തിന് പിന്നാലെ സാന്ദ്ര തോമസ് മാധ്യമങ്ങളോടു സംസാരിച്ചു. സാന്ദ്രയുടെ വാക്കുകള്‍: എന്റെ പോരാട്ടം ഇനിയും തുടര്‍ന്നു കൊണ്ടിരിക്കും അതില്‍ ഒരു മാറ്റവും ഇല്ല. ഒരു പ്രതീക്ഷയാണ് ഇന്നലത്തെ ഇലക്ഷന്‍ നല്‍കിയത്. 25 വര്‍ഷത്തിലേറെയായിട്ട് ഒരു ലോബിയുടെ കയ്യിലായിരുന്നു അസോസിയേഷന്‍.

2016 ല്‍ 690 പേരുണ്ടായിരുന്ന അസോസിയേഷനില്‍ ഇന്ന് 316 പേരെ ഉള്ളൂ. ആ 316 പേരില്‍ ഇന്നലെ വോട്ട് ചെയ്തിരിക്കുന്നത് 260 ഓളം പേരാണ്. അതില്‍ 110 വോട്ടാണ് എനിക്ക് കിട്ടിയത്. ആ 110 വോട്ട് എന്നത് ആ സംഘടനയിലെ എതിര്‍ ശബ്ദങ്ങളാണ്. അത്രയും എതിര്‍ ശബ്ദമുണ്ടായി എന്നത് വലിയ നേട്ടമായി തന്നെയാണ് ഞാന്‍ കാണുന്നത്.

sandra

പ്രതീക്ഷയുള്ള പരാജയം എന്നാണ് ഞാനാ പരാജയത്തെ വിശേഷിപ്പിക്കുന്നത്. ഇനി മുന്നോട്ട് പോകാനുള്ള പ്രതീക്ഷയാണ് അത് നല്‍കുന്നത്. അത്രയും പേര്‍ക്ക് അവിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. അവര്‍ ഭയക്കാതെ മുന്നോട്ടു വന്ന് വോട്ട് ചെയ്തു. അതില്‍ സന്തോഷമുണ്ട്.

മമ്മൂട്ടിക്കെതിരെ പറഞ്ഞത് ഉള്‍പ്പെടെ ഞാന്‍ ഇതു വരെ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ അനുഭവങ്ങളാണ്. അത് പറയാന്‍ ഞാന്‍ ഭയക്കേണ്ട കാര്യമില്ല. എന്റെ ബോധ്യത്തിലും സത്യത്തിലും പറഞ്ഞ കാര്യങ്ങളാണത്. അതിന്റെ പേരിലാണ് തിരിച്ചടി ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊരു തിരിച്ചടിയായും ഞാന്‍ കാണുന്നില്ല കാരണം 300 ഓളം പേരുള്ള സംഘടനയില്‍ എനിക്ക് കിട്ടിയിരിക്കുന്നതെല്ലാം സിംഗിള്‍ വോട്ടുകളാണ്. ഒരുപറ്റം നിര്‍മ്മാതാക്കള്‍ എന്റെ കൂടെ നില്‍ക്കുന്നുണ്ട്. അത് പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെയാണ്. എനിക്കുവേണ്ടി നിയമങ്ങള്‍ ഒരുപാട് മാറ്റിയിട്ടുണ്ട്.

അവരെന്നെ ഭയക്കുന്നുണ്ട് എന്നത് ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് അഭിമാനം തരുന്നുണ്ട്. ഒരു പറ്റം പുരുഷന്മാര്‍ക്കെതിരെ ഒറ്റയ്ക്ക് നിന്ന് പോരാടുമ്പോള്‍ പരാജയം ഉണ്ടാകാം. അതിനെ ഞാന്‍ എന്റെ ജയം ആയിട്ട് തന്നെയാണ് കാണുന്നത്.

വിജയ് ബാബു സംഭവത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരി എറിയല്‍ ആയിപ്പോയി. അതില്‍ എനിക്ക് ദുഃഖമുണ്ട്. ഇതൊന്നും എന്നെ തളര്‍ത്തിയിട്ടില്ല. മുന്നോട്ടു പോകാന്‍ കുറച്ചുകൂടി ഊര്‍ജം നല്‍കുന്നു. ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള ആളുകള്‍ക്കെതിരെയാണ് ഞാന്‍ ഫൈറ്റ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് കുറച്ചുകൂടി ശക്തിയായി ഞാന്‍ തിരിച്ചു വരും. പോരാട്ടം തുടരും - സാന്ദ്ര പറഞ്ഞു നിര്‍ത്തി.

ബി രാകേഷ് നേതൃത്വം നല്‍കുന്ന പാനലാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 182 വോട്ടു നേടിയാണ് രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമം നടത്തിയത് വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇതോടനുബന്ധിച്ച് അംഗങ്ങള്‍ തമ്മില്‍ പരസ്പരം വലിയ ആരോപണ - പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഭരണഘടനാ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന നിയമാവലിയുടെ അടിസ്ഥാനത്തില്‍ സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളി.

പുതിയ ഭാരവാഹികള്‍ ഇവരാണ്: പ്രസിഡന്റ്- ബി രാകേഷ്. സെക്രട്ടറി-ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രഷറര്‍-മഹാ സുബൈര്‍. വൈസ് പ്രസിഡന്റ്- സന്ദീപ് സേനന്‍, സോഫിയ പോള്‍. ജോയിന്റ് സെക്രട്ടറി- ആല്‍വിന്‍ ആന്റണി, ഹംസ എംഎം. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ - 1. വൈശാഖ് സുബ്രഹ്‌മണ്യം 2. ജി സുരേഷ് കുമാര്‍ 3. കൃഷ്ണകുമാര്‍ എന്‍ 4. ഷേര്‍ഗ സന്ദീപ് 5. ഔസേപ്പച്ചന്‍ 6. സന്തോഷ് പവിത്രം 7. ഫിലിപ്പ് എംസി 8. രമേഷ് കുമാര്‍ കെജി 9. സിയാദ് കോക്കര്‍ 10. സുബ്രഹ്‌മണ്യം എസ്എസ്ടി. 11. ഏബ്രാഹം മാത്യു 12. മുകേഷ് ആര്‍ മേത്ത 13. തോമസ് മാത്യു. 14. ജോബി ജോര്‍ജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q