കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ഹോട്ടലില്‍ പാത്രം മോറിയിട്ടുണ്ട്: സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: 15 വര്‍ഷം മുമ്പ് മുംബൈയിലെ ഹോട്ടലില്‍ താന്‍ പാത്രം മോറിയിട്ടുണ്ട് എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കവേ സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. തന്റെ മാത്രമല്ല, ചായവില്‍പനക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഉദാഹരണവും കേന്ദ്രമന്ത്രി പറഞ്ഞു.

വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുക്കണം എന്ന ചിന്താഗതിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ലംബറോ മെക്കാനിക്കോ ആകട്ടെ, ഒരാള്‍ക്കും തന്റെ ജോലി മറ്റേയാളുടേതിനെക്കാള്‍ മോശമാണ് എന്ന തോന്നലുണ്ടാകാന്‍ പാടില്ല. പ്ലംബറോ ആശാരിയോ മെക്കാനിക്കോ ആകുന്നതില്‍ ഒരു നാണക്കേടുമില്ല. മേക്ക് ഇന്‍ ഇന്ത്യ വിജയിക്കണമെങ്കില്‍ ഇന്ത്യയുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തണം.

smriti-irani-

ഞാനൊരു കേന്ദ്രമന്ത്രിയാണ്. 15 വര്‍ഷം മുന്‍പ് മുംബൈയിലെ ഒരു ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ട് എന്ന് പറയുന്നതില്‍ എനിക്ക് ഒരു കുറവും തോന്നുന്നില്ല. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും രാജ്യമാണ് ഇന്ത്യ. വൈദഗ്ധ്യമുള്ള തൊഴിലാളികളുണ്ടാകണമെങ്കില്‍ എല്ലാ തൊഴിലും ചെയ്യുന്നവര്‍ ബഹുമാനിക്കപ്പെടണം. സമൂഹം തൊഴിലിനെ ബഹുമാനിക്കുമ്പോള്‍ തൊഴിലാളികളും ബഹുമാനിക്കപ്പെടുന്നു.

മോഡലും ടെലിവിഷന്‍ നടിയും പ്രൊഡ്യൂസറുമായ സ്മൃതി ഇറാനി 2003 ലാണ് ബി ജെ പിയിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് തന്നെ പ്രശസ്തയായിരുന്നെങ്കിലും സ്മൃതി ഇറാനി പറഞ്ഞ ഈ കഥ അധികമാര്‍ക്കും പരിചിതമായിരുന്നില്ല. ബി ജെ പി രാഷ്ട്രീയത്തിലെ സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ് 38 കാരിയായ സ്മൃതി ഇറാനി.

English summary
Stressing the dignity of labour, HRD minister Smriti Irani on Tuesday told she washed utensils in hotel 15 years back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X