5 ഏക്കര്‍ ഭൂമി കിട്ടിയാല്‍ ഷിയ വഖഫ് ബോര്‍ഡ് ആശുപത്രി നിര്‍മ്മിക്കുമെന്ന് വസീം റിസ്വി
ലഖ്നൊ: സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ ഷിയ വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി. ആ സ്ഥലത്ത് ശ്രീരാമന്റെ പേരില്‍ ആശുപത്രി പണിയുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി വഖഫ് ബോര്‍ഡും എഐഎംപിഎല്‍ബിയും സ്ഥലം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഷിയ വഖഫ് ബോര്‍ഡിന് നല്‍കണം. ശ്രീരാമന്റെ പേരില്‍ ഞങ്ങള്‍ അവിടെയൊരു ആശുപത്രി പണിയും. കൂടാതെ അതേ സ്ഥലത്ത് ഒരു പള്ളിയും അമ്പലവും ഗുരുദ്വാരയും നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീരാമനെ ചൊല്ലി ലോകമെമ്പാടും തര്‍ക്കമൊന്നുമില്ല. ഇസ്ലാമിക വിശ്വാസമനുസരിച്ച് മുഹമ്മദ് നബിയെക്കാള്‍ മുമ്പ് ജനിച്ച ഏതൊരു മഹാനും പ്രവാചകന്റെ പൂര്‍വ്വികനാണ്. മുഹമ്മദ് നബി അവിടെ ജനിച്ചതിനാല്‍ സൗദി അറേബ്യയിലെ ജനങ്ങള്‍ അഭിമാനിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമന് ഇവിടെ ജനിച്ചതിനാല്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കാന്‍ വിസമ്മതിച്ച എഐഎംപിഎല്‍ബി അയോധ്യ വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ നവംബര്‍ 17ന് തീരുമാനിച്ചു.
നവംബര്‍ 9ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ബാബരി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് മറ്റൊരിടത്ത് 5 ഏക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications