കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ഏക്കര്‍ ഭൂമി കിട്ടിയാല്‍ ഷിയ വഖഫ് ബോര്‍ഡ് ആശുപത്രി നിര്‍മ്മിക്കുമെന്ന് വസീം റിസ്വി

  • By Desk
Google Oneindia Malayalam News

ലഖ്‌നൊ: സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡും അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ ഷിയ വഖഫ് ബോര്‍ഡിന് നല്‍കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ആ സ്ഥലത്ത് ശ്രീരാമന്റെ പേരില്‍ ആശുപത്രി പണിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരം കിട്ടാത്ത അഞ്ച് ചോദ്യങ്ങള്‍? മഹാരാഷ്ട്രയില്‍ ഇനി അറിയാനുള്ളത്, ഉത്തരം ശരത് പവാറിന് മുന്നില്‍ഉത്തരം കിട്ടാത്ത അഞ്ച് ചോദ്യങ്ങള്‍? മഹാരാഷ്ട്രയില്‍ ഇനി അറിയാനുള്ളത്, ഉത്തരം ശരത് പവാറിന് മുന്നില്‍

സുന്നി വഖഫ് ബോര്‍ഡും എഐഎംപിഎല്‍ബിയും സ്ഥലം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ഷിയ വഖഫ് ബോര്‍ഡിന് നല്‍കണം. ശ്രീരാമന്റെ പേരില്‍ ഞങ്ങള്‍ അവിടെയൊരു ആശുപത്രി പണിയും. കൂടാതെ അതേ സ്ഥലത്ത് ഒരു പള്ളിയും അമ്പലവും ഗുരുദ്വാരയും നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

wazimrizvi-1

ശ്രീരാമനെ ചൊല്ലി ലോകമെമ്പാടും തര്‍ക്കമൊന്നുമില്ല. ഇസ്ലാമിക വിശ്വാസമനുസരിച്ച് മുഹമ്മദ് നബിയെക്കാള്‍ മുമ്പ് ജനിച്ച ഏതൊരു മഹാനും പ്രവാചകന്റെ പൂര്‍വ്വികനാണ്. മുഹമ്മദ് നബി അവിടെ ജനിച്ചതിനാല്‍ സൗദി അറേബ്യയിലെ ജനങ്ങള്‍ അഭിമാനിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീരാമന്‍ ഇവിടെ ജനിച്ചതിനാല്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിക്കാന്‍ വിസമ്മതിച്ച എഐഎംപിഎല്‍ബി അയോധ്യ വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാന്‍ നവംബര്‍ 17ന് തീരുമാനിച്ചു.


നവംബര്‍ 9ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ചാണ് ബാബരി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും മുസ്ലീങ്ങള്‍ക്ക് മറ്റൊരിടത്ത് 5 ഏക്കര്‍ ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി.

English summary
ര്‍ ഭൂ Wasim Rizvi on Ayodhya verdict and land allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X