ഗുർമീതിനെ അന്നും ഇന്നും പേടിയില്ല; തന്നോട് കാണിച്ചത്.... യുവതിയുടെ വെളിപ്പെടുത്തൽ
യുവതിയുടെ സഹോദരനെ റാം റഹീം കൊന്നുവെന്ന ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്
ഛണ്ഡിഗഡ്: ആൾദൈവം ഗുർമീത് റാം റഹീമിന് ലഭിച്ച ശിക്ഷയിൽ സന്തോഷവതിയാണെന്ന് മൊഴി നൽകിയ യുവതി. തനിക്ക് നീതി ലഭിച്ചെന്നും യുവതി പറഞ്ഞു.2009ല്‍ ഞാന്‍ കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ അയാളവിടെയുണ്ടായിരുന്നു. അന്നും ഇന്നും എനിക്ക് അയാളെ ഭയമില്ല"- യുവതി പറഞ്ഞു.കോളേജിൽ പഠിക്കുമ്പോഴായിരുന്നു ഗുർമീത് യുവതിയെ പീഡനത്തിനിരക്കിയത്.

അജ്ഞാത കത്തിന്‍റെ അടിസ്ഥാനത്തില്‍ റാം റഹീമിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ അയാള്‍ക്കെതിരെ പരാതിയുള്ള 18 സ്ത്രീകളെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പക്ഷേ രണ്ട് പേര്‍ മാത്രമാണ് കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായത്. അവരില്‍ ഒരാളാണ് ഈ യുവതി. 2002 മുതല്‍ പോലീസ് സംരക്ഷണത്തിലാണ് യുവതി കഴിയുന്നത്.

സഹോദരനെ കൊന്നു
പീഡനക്കേസിൽ ഗുർമീതിനെതിരെ ഊമക്കത്ത് അയച്ചുവെന്ന് ആരോപിച്ച് യുവതിയുടെ സഹോദരെ ഗുർമീത് അനുയായികൾ കൊലപ്പെടുത്തിയിരുന്നു.

സിബിഐ അന്വേഷണം
യുവതിയുടെ സഹോദരനെ ഗുർമീത് അനുയായികൾ കൊലപ്പെടുത്തിയെന്ന പരാതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചു വരുകകയാണ്

സ്വാദീനം ചെലുത്താൻ ശ്രമിച്ചു
കേസുമായി മുന്നോട്ട് പോവാതിരിക്കാന്‍ റാം റഹീമിന്‍റെ ആളുകള്‍ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്ന് അവര്‍ക്ക് വ്യക്തമായതോടെ ചോദിക്കുന്ന പണം തരാമെന്നായി വാഗ്ദാനമെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു യുവതിയുടെ തീരുമാനം.

പീഡിപ്പിച്ചത് ചെറുപ്രായത്തിൽ
സിര്‍സ ഹെഡ്ക്വാട്ടേഴ്‌സിനുള്ളിലെ കോളജിൽ പഠിക്കുമ്പോഴാണ് യുവതിയെ ആൾ ദൈവം ഗുർമീത് റാം റഹീം പീഡിപ്പിച്ചത്. ഇന്ന് ഇവർക്ക് 40 വയസുണ്ട്.

അജ്ഞാത കത്ത്
ഗുർമീതിനെ പൂട്ടിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയിക്കും പഞ്ചാബ് , ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച അജ്ഞാത കത്താണ്. 2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു.

പീഡനത്തിനിരയായത് നിരവധിപ്പേർ
നിരവധി സ്ത്രീകളാണ് ഗുർമീതിന്റെ കയ്യിൽ അകപ്പെട്ടിട്ടുള്ളത്. അജ്ഞാത കത്തിന്‍റെ അടിസ്ഥാനത്തില്‍ റാം റഹീമിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ അയാള്‍ക്കെതിരെ പരാതിയുള്ള 18 സ്ത്രീകളെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പക്ഷേ രണ്ട് പേര്‍ മാത്രമാണ് കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായത്.












Click it and Unblock the Notifications