India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ നിന്ന് മൂന്ന് വർഷം പാഴാക്കി; ഹർദിക് പട്ടേൽ ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; അടുത്തിടെ കോൺഗ്രസ് വിട്ട പാട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ വ്യാഴാഴ്ച ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. 2019ൽ ആണ് ഹാർദിക് പട്ടേൽ കോൺ ഗ്രസിൽ ചേരുന്നത്. മൂന്ന് വർഷത്തോളം കോൺ ഗ്രസിൽ പ്രവർത്തിച്ചതിന് ശേഷം മെയ് 18ന് സോണിയ ഗാന്ധിക്ക് രാജി സമർപ്പിച്ച് ഹാർദിക് കോൺ ഗ്രസ് വിടുകയായിരുന്നു. മുതിർന്ന നേതാക്കൾ രാഷ്ട്രീയം മൊബൈൽ ഫോൺ വഴി മാത്രമാണ് നടത്തുന്നതെന്നും ഇവർക്കായി ചിക്കൻ സാൻഡ്വിച്ച് ഉണ്ടാക്കാനാണ് ഗുജറാത്തിലെ കോൺ ഗ്രസ് നേതാക്കൾക്ക് താൽപര്യമെന്നും രാജികത്തിൽ ഹാർദിക് വിമർശിച്ചിരുന്നു.

ബിജെപി അനുകൂല പ്രസ്താവനയുമായി ഹാര്‍ദിക് പട്ടേല്‍; '30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചില്ലേ'ബിജെപി അനുകൂല പ്രസ്താവനയുമായി ഹാര്‍ദിക് പട്ടേല്‍; '30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചില്ലേ'

രാഷ്ട്രീയ പരമായി മുന്നേറാനുള്ള ഒരു നീക്കവും കോൺ ഗ്രസ് നടത്തുനില്ല. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെല്ലാൻ ഇവർ മടിക്കുന്നു എന്നും ഹാർദിക് കുറ്റപ്പെടുത്തി. നേരത്തെ ബിജെപിയിൽ ചേരുന്ന കാര്യം ഹാർദിക് പട്ടേൽ ഔദ്യോഗികമായി നിഷേധിച്ചുവെങ്കിലും പാർട്ടിയെയും നേതൃത്വത്തെയും പ്രശംസിച്ച് ഹാർദിക് അടുത്തിടെ രം ഗത്ത് വന്നിരുന്നു. കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ, താൻ ബിജെപിയിലോ ആം ആദ്മി പാർട്ടിയിലോ (എഎപി) ചേരുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നായിരുന്നു ഇദ്ദേഹം ആദ്യം മുതലെ പറഞ്ഞിരുന്നത്. താൻ എന്ത് തീരുമാനമെടുത്താലും അത് ജനങ്ങളുടെ താൽപര്യത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനൊപ്പം പ്രവർത്തിച്ച് മൂന്ന് വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് പോകാൻ താൽപര്യമില്ല എന്ന് ഹാർദിക് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അയോധ്യ കേസിലും ജമ്മുകശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിച്ചതിലും ബിജെപിയുടെ നിലപാടിനെ അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അവർ നല്ലത് ചെയ്യുന്നുണ്ടെന്ന് നമ്മൾ അംഗീകരിക്കണമെന്നും ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. അതേ സമയം ബിജെപി ഹാർദിക് പട്ടേലുമായി രണ്ട് മാസത്തോളം ചർച്ച നടത്തിയെന്നും ഉടൻ തന്നെ ഇദ്ദേഹം ബിജെപിയിൽ ചേരും എന്നുമാണ് ചില വൃത്തങ്ങൾ അറിയിക്കുന്നത്.

ആകെ മൊത്തം കളര്‍ഫുള്ളാണല്ലോ; പ്രയാഗയുടെ വൈറല്‍ ചിത്രങ്ങള്‍

നാളെ മറ്റൊരു പാർട്ടിയിൽ‌ ചേരുകയാണെങ്കിലും തന്റെ നിലപാടിൽ മാറ്റം ഉണ്ടാകില്ല. ശക്തയായ നേതാവെന്ന നിലയിൽ ഇന്ദിരാഗാന്ധിയെ ഞാൻ പുകഴ്ത്തും എന്നും അദ്ദേഹം പറഞ്ഞു. സൗരാഷ്ട്രയിൽ നിന്നുള്ള പ്രമുഖ പട്ടീദാർ പ്രതിനിധി നരേഷ് പട്ടേലിനെ കീഴടക്കാൻ പാർട്ടി ശ്രമിച്ചതിൽ മനംനൊന്താണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്ന വാർത്തകളും ഹാർദിക് നിരസിച്ചു. ജിഗ്നേഷ് മേവാനിയെയും കനയ്യ കുമാറിനെയും പോലുള്ള യുവ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ എനിക്ക് പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിയുമെങ്കിൽ, 55 വയസ്സുള്ള ഒരാളിൽ നിന്ന് എനിക്ക് ഭീഷണി തോന്നുമോ അന്നും ഹാർദിക് ചോദിച്ചു.

cmsvideo
  ഞാന്‍ പ്രധാനമന്ത്രിയല്ല ജനങ്ങളുടെ സേവകനാണെന്ന് നരേന്ദ്ര മോദി | OneIndia Malayalam
  English summary
  "If the people of Gujarat have been electing the BJP for the last three decades, we accept that they are doing well," Patel said.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X