സിംഹത്തിന് ഹസ്തദാനം നല്‍കാന്‍ യുവാവ് സിംഹ കൂട്ടില്‍; വീഡിയോ വൈറലാകുന്നു
ഹൈദരാബാദ്: സിംഹത്തിന് ഹസ്തദാനം നല്‍കാന്‍ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന 12 അടി താഴ്ചയിലുള്ള കിടങ്ങിലേക്കാണ് യുവാവ് ചാടിയത്.
രാജസ്ഥാന്‍ സ്വദേശിയായ മുകേഷാണ് മൃഗശാലയില്‍ സിംഹങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കിടങ്ങിലേക്ക് എടുത്ത് ചാടിയത്. ഒരാണ്‍ സിംഹവും പെണ്‍സിംഹവും കരയില്‍ വിശ്രമിക്കുന്ന നേരത്താണ് വെള്ളം നിറഞ്ഞ കുഴിയിലേക്ക് ചാടിയ യുവാവ് സിംഹങ്ങളുടെ അടുത്തേക്ക് നീന്തിയെത്തിയത്.

സിംഹ കൂട്ടിലേക്ക് മുകേഷ് എടുത്ത് ചാടുന്നത് കണ്ട് സന്ദര്‍ശകര്‍ ഒച്ചവെച്ചതിനെതുടര്‍ന്നാണ് മൃഗശാലയിലെ ജീവനക്കാര്‍ ഓടിയെത്തിയത്. കല്ലുകളെറിഞ്ഞും മറ്റും സിംഹങ്ങളുടെ ശ്രദ്ധ തിരിച്ച ശേഷം ജീവനക്കാര്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍സിംഹം രാധികയും മുകേഷും അടുത്ത് എത്തിയിരുന്നെങ്കിലും ജീവനക്കാരുടെ സമയോചിത ഇടപെടല്‍ കാരണമാണ് നികേഷിന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹൈദരാബാദിലെ എല്‍ ആന്റ് ടി മെട്രോ റെയില്‍ ജീവനക്കാരനാണ് മുകേഷ്. ഈ സംഭവത്തിന് ശേഷം പാര്‍ക്കില്‍ വരുന്ന ജനങ്ങള്‍ക്ക് പേടിയുണ്ടെന്നും മൃഗശാല സുരക്ഷിതമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.
#WATCH: Drunk man jumps into a lion's enclosure in Hyderabad, was safely rescued by zoo authoritieshttps://t.co/an77mTXpIm
— ANI (@ANI_news) May 22, 2016












Click it and Unblock the Notifications