ആളിക്കത്തുന്ന തീയില്‍ നിന്നും നായിക അതിസാഹസികമായി രക്ഷപ്പെട്ടു; നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
മുംബൈ: ഷൂട്ടിങ്ങിനെ വെല്ലുന്ന നാടകീയ രംഗങ്ങളുമായി ഒരു സീരിയല്‍ സെറ്റ്. അപകടങ്ങളില്‍ നായികയെ രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലും സീരിയലുകളിലുമായി നമ്മള്‍ കണ്ടു മടുത്തതാണ്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായാലോ. ബേഹദ് എന്ന ഹിന്ദി സീരിയലിലെ ചിത്രീകരണ സമയത്ത് നടന്ന സംഭവം സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്.
ഹിന്ദി സീരിയല്‍ താരം കുശാല്‍ ടണ്ടനും നടി ജെന്നിഫര്‍ വിങ്ങെറ്റും അഭിനയിക്കുന്ന ബേഹദിന്റെ ചിത്രീകരണത്തിനിടെ തീ കത്തി പടരുന്ന സെറ്റില്‍ നിന്നും വളരെ നാടകീയമായി നായകന്‍ നായികയെ രക്ഷിക്കുകയായിരുന്നു. വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. തീപിടിച്ച
മണ്ഡപത്തില്‍ വധുവായി അഭിനയിക്കുന്ന ജെന്നിഫര്‍ വിങ്ങെറ്റ് ഇരിക്കുകയാണ്. ഇതിനിടയിലേക്ക് നായകന്‍ കുശാല്‍ ടണ്ടന്‍ വന്ന് നായികയെ വരണമാല്യം ചാര്‍ത്തുന്നതുമാണ് സീരിയലിനു വേണ്ടി ചിത്രീകരിക്കാന്‍ ശ്രമിച്ച രംഗം. പക്ഷെ സംഭവിച്ചത് സിനിമയെ പോലും വെല്ലുന്ന രംഗങ്ങളായിരുന്നു.

കുശാല്‍ ടണ്ടന്‍
തീപിടിച്ച വിവാഹ മണ്ഡപത്തിലിരിക്കുന്ന വധുവായി ജെന്നിഫര്‍ വിങ്ങെറ്റ് അഭിനയിക്കുകയാണ്. ഇതിനിടയിലേക്ക് കുശാല്‍ ടണ്ടന്‍ കയറിവരികയും ഇരുവരും തിടുക്കത്തില്‍ വരണമാല്യം അണിയിക്കാനും ശ്രമിക്കുന്നതായിരുന്നു രംഗം.

തീ ആളി കത്തി
പക്ഷേ പെട്ടെന്ന് മുകളിലും ഇരുവശങ്ങളിലും കത്തിപ്പടര്‍ന്ന തീ ആളിക്കത്താന്‍ തുടങ്ങുകയായിരുന്നു. അപകടം മണത്ത കുശാല്‍ ടണ്ടന്‍ നായികയെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. കയ്യിലും കഴുത്തിനും കുശാല്‍ ടണ്ടന് പൊള്ളലേറ്റിട്ടുണ്ട്.

ദൈവത്തിന് നന്ദി പറയുന്നു
തീപിടുത്തത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷിക്കുക, അക്ഷരാര്‍ഥത്തില്‍ ക്ലീഷേ തന്നെയാണ്. സിനിമകളിലൊക്കെ മാത്രം കണ്ടിട്ടുള്ള അത്തരത്തിലൊരു രംഗം സംഭവിക്കുക തന്നെ ചെയ്തു. ആ സമയത്ത് എന്താണ് മനസില്‍ ഓടിയിരുന്നതെന്നു പോലും ഓര്‍മയില്ല. തക്കസമയത്ത് മറുത്തൊന്നും ചിന്തിക്കാതെ ജെന്നിഫറിനെ രക്ഷിക്കാന്‍ ശക്തി പകര്‍ന്നതില്‍ ദൈവത്തോട് നന്ദി പറയുന്നെന്ന് കുശാല്‍ ടണ്ടന്‍ പറയുന്നു.
അല്ലെന്ന് കുശാല്‍ ടണ്ടന്‍
സംഭവം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. അതിന് തക്ക മറുപടിയും കുശാല്‍ ടണ്ടന്‍ തന്നെ നല്‍കി. വെറും പബ്ലിസിറ്റിക്ക് വേണ്ടി തന്റെ കൈയും കഴുത്തും പൊള്ളിക്കുമോ എന്നായിരുന്നു പരിഹാസ രൂപേണ കുശാല്‍ അക്ഷേപകാര്‍ക്ക് നല്‍കിയ മറുപടി












Click it and Unblock the Notifications