ബാങ്ക് വിളിച്ചു, പ്രസംഗം നിര്‍ത്തി രാഹുല്‍ ഗാന്ധി!! കൈയ്യടി, വീഡിയോ
Recommended Video
തിരഞ്ഞടുപ്പ് പ്രചരണത്തിനിടെ സഹോദരി പ്രിയങ്ക ഗാന്ധിയെ കണ്ടുമുട്ടിയപ്പോള്‍ സഹോദരിയോട് സ്നേഹം പ്രകടിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രിയങ്കയെ ചേര്‍ത്ത് പിടിച്ച് സ്നേഹിക്കുകയും തമാശ പറയുകയും ചെയ്യുന്ന രാഹുലിന്‍റെ വീഡിയോ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
ഇപ്പോള്‍ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ രാഹുലില്‍ നിന്നുണ്ടായ പ്രതികരണമാണ് വീഡിയോയിലുള്ളത്.

അമേഠിയില്‍
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിന് എത്തിയത്. അവിടെ പ്രസംഗിക്കുന്നതിനിടെയാണ് അടുത്തുള്ള പള്ളിയില്‍ നിന്ന് ബാങ്ക് വിളി ഉയര്‍ന്നത്.

മൗനമായി
ബാങ്ക് വിളി ഉയര്‍ന്നതോടെ രാഹുല്‍ ഗാന്ധി അല്‍പ സമയം മൗനം പാലിച്ചു. ബാങ്ക് വിളി കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയതോടെ തന്‍റെ പ്രസംഗം അദ്ദേഹം തുടര്‍ന്നു. എഎന്‍ഐയാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത്.

വൈറല്‍
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മോദി മാത്രമല്ല 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്‍റെ പ്രസംഗത്തിനിടയില്‍ ബാങ്ക് വിളിച്ചപ്പോള്‍ മൗനം പാലിച്ചിരുന്നു.

മോദിയും അമിത് ഷായും
താന്‍ കാരണം ആരുടേയും വിശ്വാസം ഹനിക്കപ്പെടാന്‍ പാടില്ലെന്നായിരുന്നു മോദി അന്ന് പറഞഅഞത്. രണ്ട് വര്‍ഷം മുന്‍പേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇത്തരത്തില്‍ ചെയ്തിരുന്നു.
|
വീഡിയോ
വീഡിയോ












Click it and Unblock the Notifications