Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു: യുവതിയെ അസഭ്യം പറഞ്ഞ ടെക്കിയെ കെട്ടിയിട്ട് തല്ലി, വീഡിയോ

ബെംഗളരൂ: ബെംഗളൂരുവില്‍ യുവതിയെ അസഭ്യം പറഞ്ഞ ടെക്കിയെ നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. ഭര്‍ത്താവിനൊപ്പം നടന്ന് പോവുകയായിരുന്ന 25കാരിയായ യുവതിയെയാണ് പിന്നാലെ പിന്തുടര്‍ന്ന് ടെക്കി അസഭ്യം പറഞ്ഞത്. അശ്ലീലപരമായ പരാമര്‍ശങ്ങളും ഇയാള്‍ യുവതിയ്‌ക്കെതിരെ നടത്തി.

ശല്യം സഹിയ്ക്കാതെ വന്നതോടെ യുവതിയും ഭര്‍ത്താവും കാര്യങ്ങള്‍ നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് യുവാവിനെ കെട്ടിയിട്ടത്.

Bengaluru

അസഭ്യം പറഞ്ഞുവെന്ന് കാട്ടി യുവതിയും ഭര്‍ത്താവും ടെക്കിയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ടെക്കിയും പൊലീസില്‍ പരാതി നല്‍കി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ടെക്കി.

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ ഇയാളുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പ്രചരിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+