വേനലിന്റെ കാഠിന്യം അറിയാന്‍ ഈ വീഡിയോ ഒന്നു കണ്ടാല്‍ മതി!! തൊണ്ട വരണ്ട രാജവെമ്പാല ചെയ്തത്!!
വന്യ ജീവി രക്ഷാപ്രവര്‍ത്തകര്‍ രാജ വെമ്പാലയ്ക്ക് കുടിക്കാന്‍ വെള്ളം നല്‍കുന്നതാണ് വീഡിയോ. രാജവെമ്പാലെ കുപ്പി വെള്ളം കുടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
കൈഗ: രാജ്യം കൊടുംവരള്‍ച്ചയിലാണ്. വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ താപനില 40 ഡിഗ്രി കഴിഞ്ഞു. ഒറ്റപ്പെട്ട പലയിടങ്ങളും ഉഷ്ണക്കാറ്റ് ഭീതിയിലാണ്. കുടിവെള്ള ദൗര്‍ലഭ്യവും വര്‍ധിച്ചിരിക്കുകയാണ്. വര്‍ധിക്കുന്ന ചൂട് മനുഷ്യനെ മാത്രമല്ല ബാധിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കര്‍ണാടകയിലെ കൈഗയില്‍ നിന്നുളള വീഡിയോ.
ദാഹിച്ചുവലഞ്ഞ രാജവെമ്പാലെ വെള്ളത്തിനായി നാട്ടിലെത്തിയിരിക്കുകയാണ്. വന്യ ജീവി രക്ഷാപ്രവര്‍ത്തകര്‍ രാജ വെമ്പാലയ്ക്ക് കുടിക്കാന്‍ വെള്ളം നല്‍കുന്നതാണ് വീഡിയോ. രാജവെമ്പാലെ കുപ്പി വെള്ളം കുടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ആക്രമിക്കാതിരിക്കാന്‍ ഒരാള്‍ പാമ്പിന്റെ വാലില്‍ പിടിച്ചിട്ടുണ്ട്. കുടിക്കുന്നതിന് പുറമെ ശരീരത്തിലെ ഉഷ്ണം അകറ്റുന്നതിന് കോബ്രയ്ക്ക് തലയിലും വെല്‌ളം ഒഴിച്ച് നല്‍കുന്നുണ്ട്. വെള്ളം നല്‍കിയ ശേഷം രാജവെമ്പാലയെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകരുടെ ഈ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.
#WATCH: Drought-hit villagers in Karnataka's Kaiga made King Cobra drink water from a bottle (March 24th) pic.twitter.com/SVEvg4GUKD
— ANI (@ANI_news) March 30, 2017


Click it and Unblock the Notifications