• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രക്തക്കളമായി ഹോളി ആഘോഷം; ഒരു സംഘം ആളുകൾ യുവാവിനെ വെട്ടി, ശരീരത്തിലേറ്റത് 50 വെട്ടുകൾ, വീഡിയോ!

  • By Desk

ദില്ലി: രാജ്യ തലസ്ഥാനത്ത് യൂവാവിനെ ഒരു സംഘം ആളുകൾ കത്തികൊണ്ട് തുരുരുരാ വെട്ടി. അമ്പത് വെട്ടുകളാണ് ശരീരത്തിൽ കണ്ടത്. ഹോളി ആഘോഷത്തിനിടെയായിരുന്നു ഈ ക്രൂരത. ദക്ഷിണ ദില്ലിയിലെ ഖാൻപൂരിലാണ് മർദിച്ചും വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചത്. ആശിഷ് എന്ന യുവാവിനാണ് പരിക്കേറ്റത്.

ബൈക്കിലെത്തിയ സംഘമാണ് യുവാവിനെതിരെ ആക്രമണം നടത്തിയത്. രം. 50 കുത്തുകളാണ് ആശിഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ബൈക്കിലെത്തിയ അഞ്ജാത സംഘത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയതിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഗുരുതരാവസ്ഥയിൽ

ഗുരുതരാവസ്ഥയിൽ

കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ജിംനേഷ്യത്തില്‍ പോയി മടങ്ങുമ്പോഴാണ് 20 പേരടങ്ങുന്ന സംഘം ധുഗല്‍ കോളനിയില്‍ വച്ച് ആശിഷിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ആശിഷ് ആശുപത്രിയില്‍ അത്യാഹിത വിഭാത്തിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

രണ്ടംഗസംഘം തടഞ്ഞു

രണ്ടംഗസംഘം തടഞ്ഞു

കറുത്ത ഷര്‍ട്ടണിഞ്ഞ ആശിഷിനെ രണ്ടംഗസംഘം തടയുന്നതിന്റെയും മിനിട്ടുകള്‍ക്കുള്ളില്‍ പത്തിലധികം ബൈക്കുകളിലെത്തിയവര്‍ ആക്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് സിസിടിവി ദൃശ്യത്തിൽ കാണാൻ സാദിക്കുന്നത്.

ആരും എതിർത്തില്ല

ആരും എതിർത്തില്ല

യുവാവിനെ വളഞ്ഞ സംഘം തുടര്‍ച്ചയായി മര്‍ദിക്കുകയും കുത്തുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. അടുത്ത വീടുകളിലുള്ള ആരും തന്നെ സംഭവത്തെ എതിര്‍ക്കുന്നില്ല.

കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുദണ്ഡുകളും കത്തികളുമായി അക്രമികള്‍ സ്ഥലത്തുനിന്നു കടന്നു കളയുകയായിരുന്നു. ഹോളിയോടനുബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് ആക്രമണമെന്നു നാട്ടുകാര്‍ പറയുന്നു. എന്നാൽ കൃത്യമായ ഒരു കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

നില ഗുരുതരം

നില ഗുരുതരം

കുഴഞ്ഞുവീണ ആശിഷിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അയാളുടെ നില അതീവ ഗുരുതരമാണെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ, ശരീരത്തിൽ അമ്പത് കുത്തുകളുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.

പോലീസ് എത്താൻ വൈകി

സംഭവത്തിൽ പോലീസും നിഷ്ക്രിയരായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അറിയിച്ചിട്ടും പോലീസ് എത്താൻ മണിക്കൂറുകൾ വൈകിയെന്ന് നാട്ടുകാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??

പോലീസ് സ്റ്റേഷൻ ഇനി പെൺകരുത്തിൽ; ഭരണം വനിത പോലീസിന്, പെൺപട നിയന്ത്രിക്കും!!

English summary
A street fight erupted in Delhi’s Khanpur over personal animosity on Thursday. A group of bike-borne assailants was captured in the CCTV footage with iron rods. A man in his mid-twenties was beaten up and stabbed at least 50 times, allegedly for saving a boy from being thrashed for throwing water balloons at two of them, NDTV reported. The young who was beaten up has been identified as Ashish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more