Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണ് എന്ന് സുപ്രീംകോടതി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിധി പുറപ്പെടുവിക്കുന്നതില്‍ ഹൈക്കോടതി ഗുരുതരമായ പിഴവ് വരുത്തിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുടെയും ബെഞ്ചിന്റേതാണ് നടപടി. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരെ കേസെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ഇയാള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീം കോടതി ഇന്ന് പുനഃസ്ഥാപിച്ചു.

supreme court

ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് എന്ന എന്‍ജിഒ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല രചിച്ച വിധിയില്‍ 'ചൈല്‍ഡ് പോണോഗ്രഫി' എന്ന പ്രയോഗം ഒഴിവാക്കി. ഈ പ്രയോഗത്തിന് പകരം 'കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വസ്തുക്കള്‍/സിഎസ്ഇഎം' എന്ന പദം ഉപയോഗിക്കാന്‍ പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു.

ജുഡീഷ്യല്‍ ഉത്തരവുകളില്‍ ഇനി മുതല്‍ ചൈല്‍ഡ് പോണോഗ്രഫിക്ക് പകരം സിഎസ്ഇഎം ഉപയോഗിക്കണമെന്ന് രാജ്യത്തെ എല്ലാ കോടതികളോടും ബെഞ്ച് നിര്‍ദ്ദേശിച്ചു. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിക്കുന്നതിന് ശിക്ഷ നല്‍കുന്ന പോക്സോ നിയമത്തിലെ സെക്ഷന്‍ 15-ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സുപ്രീം കോടതി ഉത്തരവ്.

കുട്ടികള്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും അശ്ലീലസാമഗ്രികള്‍ സൂക്ഷിക്കുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അയ്യായിരം രൂപയില്‍ കുറയാത്ത പിഴയ്ക്കും ആവര്‍ത്തിച്ചുള്ള കുറ്റം പതിനായിരം രൂപയില്‍ കുറയാത്ത പിഴയ്ക്കും ശിക്ഷാര്‍ഹമാണ്. കൂടുതല്‍ പ്രക്ഷേപണത്തിനോ പ്രചരിപ്പിക്കുന്നതിനോ വേണ്ടിയാണ് മെറ്റീരിയല്‍ സൂക്ഷിച്ചിരിക്കുന്നതെങ്കില്‍ പിഴയ്ക്കൊപ്പം മൂന്ന് വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കും.

വാണിജ്യ ആവശ്യത്തിനായി കുട്ടികളുടെ അശ്ലീലസാമഗ്രികള്‍ സൂക്ഷിച്ചതിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും തുടര്‍ന്നുള്ള കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് എന്നാണ് പോക്‌സോ വകുപ്പിലെ ഈ സെക്ഷനില്‍ പറയുന്നത്.

അശ്ലീലചിത്രങ്ങള്‍ കാണുകയെന്ന ഗുരുതരമായ പ്രശ്നവുമായി ഇക്കാലത്ത് കുട്ടികള്‍ പോരാടുകയാണെന്നും അവരെ ശിക്ഷിക്കുന്നതിന് പകരം അവരെ പഠിപ്പിക്കാന്‍ സമൂഹം പക്വത കാണിക്കണമെന്നും പറഞ്ഞ് കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി 28 കാരനായ കേസ് റദ്ദാക്കിയിരുന്നത്. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷന്‍ 67 ബി പ്രകാരം സിഎസ്ഇഎഎം ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നടപടി.

പ്രതി തന്റെ ഇലക്ട്രോണിക് ഗാഡ്ജെറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് സ്വകാര്യമായി വീക്ഷിച്ചതിനാല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഐപിസി സെക്ഷന്‍ 292 പ്രകാരം സ്വകാര്യ ഇടങ്ങളില്‍ അശ്ലീലം കാണുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി വിധിച്ച കേസും ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+