Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം തലയ്ക്ക് മുകളില്‍; ദില്ലിയിലെ ഓക്സിജന്‍ ക്ഷാമം ഇന്ന് തന്നെ പരിഹരിക്കണം: ദില്ലി ഹൈക്കോടതി

ദില്ലി: ദില്ലിയിലെ ഓക്സിന്‍ ക്ഷാമത്തില്‍ നിലപാട് കര്‍ശനമാക്കി ദില്ലി ഹൈക്കോടതി. എന്തൊക്കെ സംവിധാനം ഏര്‍പ്പെടുത്തിയാണെങ്കിലും ദില്ലിയിലെ ആശുപത്രികളില്‍ ഇന്ന് തന്നെ അവര്‍ക്ക് ഓക്സിജന്‍ വിഹിതം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. 490 മെട്രിക് ടണ്‍ ഓക്സിജനാഡ് ദില്ലിയിലെ ആശുപത്രിക്ക് അനുവദിക്കപ്പെട്ട വിഹിതം. അത് ഇന്നുതന്നെ ഉറപ്പാക്കണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കോടതി കേന്ദ്ര സര്‍ക്കാറിന് നല്‍കി.

വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും മതിയാക്കാം. നിങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് അതേ അളവില്‍ ചെയ്തുകൊടുക്കണം. എട്ട് ജീവനുകളാണ് ഇന്ന് നഷ്ടമായത്. ഇതിന് നേരെ കണ്ണടയ്ക്കാന്‍ കോടതിക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബത്ര ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഓക്സിജന്‍ ലഭ്യമല്ലാത്തതിനാല്‍ എട്ട് രോഗികള്‍ മരിച്ച കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

oxgey-

ഉച്ചയ്ക്ക് 12 മണിയ്ക്കും ഒന്നരയ്ക്കും ഇടയിലായിരുന്നു ബത്ര ആശുപത്രിയിലെ മരണങ്ങള്‍ സംഭവിച്ചത്. ഓക്സിജൻ ആവശ്യമായി വന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.കുറച്ച് ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നുവെങ്കിലും വെന്റിലേറ്റിനെ പിന്തുണയ്ക്കാൻ കഴിയില്ല. ആറ് രോഗികൾ ഐസിയുവിലായിരുന്നു. രോഗികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചത്.

ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+