• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽ

ദില്ലി; കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് സഹായം എത്തിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകർക്കായി ആവശ്യത്തിന് വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽ പറഞ്ഞു. നിയമങ്ങൾ കർഷകരെ സഹായിക്കുന്നതാണെങ്കിൽ എന്തുകൊണ്ടാണ് അവർ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരിക്കുന്നതെന്നും രാഹുൽ ചോദിച്ചു. രൂക്ഷവിമർശമാണ് രാഹുൽ കേന്ദ്രത്തിനെതിരെ ഉയർത്തിയത്.

ഈ കൊടും തണുപ്പിലും സ്വന്തം വീടും കൃഷി സ്ഥലങ്ങളുമെല്ലാം ഉപേക്ഷിച്ച് ദില്ലിയിൽ എത്തിയത് കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ കരിനിമയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അന്നദാതാക്കളായ കർഷകർക്കൊപ്പമോ അതോ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കൾക്കൊപ്പമോ? രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കാർഷിക പ്രതിഷേധത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.

പുതിയ കാർഷിക നിയമങ്ങളിൽ കർഷകരുടെ താൽപര്യങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. നിയമത്തിന്റെ പേര് കർഷk നിയമം എന്നാണ് എന്നാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുക കോടീശ്വരൻമാർക്കും. കർഷകരുമായി സംസാരിക്കാതെ കർഷക നിയമങ്ങൾ എങ്ങനെയാണ് തയ്യാറാക്കുക? നിയമങ്ങൾ നിർമ്മിക്കുമ്പോൾ കർഷകരുടെ താൽപ്പര്യങ്ങൾ എങ്ങനെയാണ് അവഗണിക്കാനാകുക. സർക്കാർ കർഷകരെ കേൾക്കേണ്ടതുണ്ട്. അവർക്കായി നമ്മുക്ക് ഒന്നിച്ച് ശബ്ദമുയർത്താം, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.അതേസമയം പ്രതിഷേധത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ട്. ഡിസംബർ 1 ന് കർഷകരുമായി സർക്കാർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കർഷകരെ ഫോണിൽ ബന്ധപ്പെട്ടതായി സംഘടന നേതാക്കൾ വ്യക്തമാക്കിയിരുന്നു.

അതിനിടെ കർഷക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. പുതിയ നിയമം ഒരു വലിയ കമ്പോളത്തിനുള്ള അവസരങ്ങള്‍ നല്‍കി കര്‍ഷകരെ ശാക്തീകരിക്കുന്നതിനോടൊപ്പം നിയമപരിരക്ഷയും ഉറപ്പ് വരുത്തുന്നുവെന്ന് മോദി പറഞ്ഞു. നിയമങ്ങളെ കുറിച്ച് കർഷകരെ തെറ്റിധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വാരണാസിയിൽ പറഞ്ഞു.

ഇഡിയെയും സിബിഐയെയും അതിര്‍ത്തിയിലേക്ക് അയക്കണം, പകപോക്കല്‍ തീരുമെന്ന് ശിവസേന

പിണറായി സർക്കാർ കെഎസ്എഫ് ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി; ആഞ്ഞടിച്ച് ചെന്നിത്തല

cmsvideo
  Farmers protest becoming stronger | Oneindia Malayalam

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്; 6055 പേർക്ക് രോഗമുക്തി

  English summary
  Water and food should be provided to protesting farmers in Delhi; Rahul Gandhi to activists
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X