കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിലെ ജലക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി ജല അതോറിറ്റി: വേനല്‍ കാലത്ത് ടാങ്കറില്‍ വിതരണം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വേനല്‍ കാലത്ത് കണ്ണൂരിലെ ജലക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി. കടുത്ത വേനല്‍ പരിഗണിച്ച് മുന്നൊരുക്കങ്ങളാണ് സ്വീകരിക്കുന്നത്. തടയണകള്‍ നിര്‍മ്മിച്ച് ജലം ശേഖരിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും. ശുദ്ധജല പദ്ധതികളായ മാങ്ങാട്ടിടം, പന്ന്യന്നൂര്‍, മോകേരി എന്നിവിടങ്ങളില്‍ തടയണ നിര്‍മ്മിക്കും. കുടുവെള്ള വിതരണത്തിനായി നടപടികള്‍ മുന്‍കൂട്ടി തയ്യാറാക്കുകയാണ്. ജല അതോറിറ്റിയുടെ ജില്ലയിലെ 7 ഫില്ലിങ് സ്റ്റേഷനുകളിലെ സംഭരണികള്‍ ശുചീകരിച്ചു. ഇവിടെ നിന്നും വെള്ളം ടാങ്കറില്‍ ശേഖരിച്ച് വിതരണം ചെയ്യും.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമല്ല.. 2019 ഐപിഎല്ലിന് മുട്ടൻ പണികൾ ഈ വഴിക്കും കിട്ടും!!</strong>ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമല്ല.. 2019 ഐപിഎല്ലിന് മുട്ടൻ പണികൾ ഈ വഴിക്കും കിട്ടും!!

തദ്ദേശസ്ഥാപനങ്ങള്‍ അപക്ഷ സമര്‍പ്പിക്കുന്നതിന് ആനുപാതികമായാണ് വെള്ളമെത്തിക്കുക. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കീഴിലെ 12 ടാങ്കുകളില്‍ നിന്നും വെള്ളം വിതരണം ചെയ്യും. ഇവിടങ്ങളിലെ കേടായ ഉപകരണങ്ങളുടെ കണക്കും ജലവിഭവവകുപ്പിന് കൈമാറിയിട്ടുണ്ട്. മോട്ടോറുകളും പൈപ്പുകളും നന്നാക്കി നല്‍കേണ്ടതാണ്. വേനല്‍ ആകുമ്പോഴേക്കും ഇവ ഉപയോഗപ്രദമാക്കേണ്ടതാണ്.

watercrisis-1529

എന്നാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വേനല്‍കാലം മുന്നില്‍ കണ്ട് ഉള്ള യാതോരു മുന്നോരുക്കങ്ങളും നടത്തിയിട്ടില്ല. ജില്ലയില്‍ മുന്‍വര്‍ഷത്തിന് സമാനമായ രീതിയില്‍ വരള്‍ച്ച ഉണ്ടാകുമെന്നതിനാല്‍ വേനലിനെ ചെറുക്കാന്‍ നടപടിയെടുക്കാത്തത് വരള്‍ച്ചയുടെ ആഘാതം കൂട്ടുമെന്നാണ് പറയുന്നത്. ജില്ലയിലെ മലയോരങ്ങളിലടക്കം വരള്‍ച്ചയുണ്ടാകുമെനന്ും കടല്‍ പുഴ യോരങ്ങളില്‍ ഉപ്പു വെള്ളം ലഭിക്കുന്നതിനാല്‍ ശുദ്ധജല ലഭ്യത ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത ജലക്ഷാമമാകും കാത്തിരിക്കുന്നത്.
English summary
Water authority takes precaution to control water scarcity in the upcoming summer season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X