കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നദീജലതര്‍ക്കം, കര്‍ണാടകത്തില്‍ ബന്ദ്

Google Oneindia Malayalam News

ബെംഗളൂരു: വിവിധ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത പന്ത്രണ്ട് മണിക്കൂര്‍ കര്‍ണാടക ബന്ദ് തുടങ്ങി. പൊതുമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളായ കെഎസ്ആര്‍ടിസിയിലെയും ബിഎംടിസിയിലെയും ജീവനക്കാരും ഓട്ടോ-കാര്‍ ഡ്രൈവര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ബാംഗ്ലൂര്‍ അടക്കമുള്ള പ്രമുഖ നഗരങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Karnataka bandh called by pro-Kannada organizations

മേക്കേദാട്ടില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിവിധ കന്നഡ സംഘടനകള്‍ കര്‍ണാടകത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേക്കേദാട്ട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്തായി കാവേരി നദിയില്‍ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.

ശനിയാഴ്ചയായതിനാല്‍ ബന്ദ് ഐടി കമ്പനികളെ കാര്യമായി ബാധിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തിലെ മാളുകളും പെട്രോള്‍, ഡീസല്‍ സ്‌റ്റേഷനുകളും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.

കേരളത്തില്‍ ഹര്‍ത്താലുകള്‍ സാധാരണമാണെങ്കിലും ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ഇത് അപൂര്‍വ കാഴ്ചയാണ്. കാവേരി നദീജലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പൂര്‍ണ പിന്തുണ ലഭിക്കുമെന്നതിനാല്‍ നഗരം ശരിയ്ക്കും നിശ്ചലമാകാനാണ് സാധ്യത.

English summary
The 12-hour Karnataka bandh called by pro-Kannada organizations on Saturday to protest Tamil Nadu's opposition to the Mekedatu drinking water project is expected to be total.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X