വാട്ടർ മാറ്റേഴ്സ് എക്സിബിഷന് ചെന്നൈയിൽ തുടക്കം, ജല സംരക്ഷണത്തിന് ഊന്നൽ
ചെന്നൈ: കെയർ എർത്ത് ട്രസ്റ്റ്, തമിഴ്‌നാട് സർക്കാർ, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ട്രാവൽ എക്സിബിഷൻ സർവീസ് എന്നിവയുടെ സഹകരണത്തോടെ ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന വാട്ടർ മാറ്റേഴ്‌സ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ പെരിയാർ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിലാണ് പ്രദർശനം. പൊതുജനങ്ങൾക്ക് ഫെബ്രുവരി 11 മുതൽ 29 വരെ പ്രദർശനം കാണാൻ അവസരം ഉണ്ടാകും.
'ഈ എക്സിബിഷനിലൂടെ സുസ്ഥിര ജല വിനിയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യാൻ ഞങ്ങൾ പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ക്ഷണിക്കുന്നു. ഈ സുപ്രധാന സംരംഭത്തിൽ ദി സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും കെയർ എർത്ത് ട്രസ്റ്റുമായി പങ്കാളികളാകാൻ സാധിച്ചതിൽ യുഎസ് കോൺസുലേറ്റ് സന്തുഷ്ടരാണ്'- യുഎസ് കോൺസുൽ ജനറൽ റോബർട്ട് ബർഗസ് പറഞ്ഞു.

ശാസ്ത്രം, കണ്ടുപിടുത്തങ്ങൾ, സുസ്ഥിര ജല വിനിയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച 53 പാനലുകൾ ഉൾക്കൊള്ളുന്ന വാട്ടർ മാറ്റഴ്സിസിൽ ഇൻസ്റ്റാളേഷനുകൾ, ഇൻഫർമേഷൻ കിയോസ്കുകൾ, സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന ജലം പ്രമേയമാക്കിയുള്ള പ്രഭാഷണങ്ങൾ, സയൻസ് വർക്ക്‌ഷോപ്പുകൾ, പഠന ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾ യുഎസ് കോൺസുലേറ്റ് ജനറൽ ഫേസ്ബുക്ക് പേജായ http://www.facebook.com/chennai.usconsulate ൽ അറിയാം.
പ്രദർശനം സംഘടിപ്പിച്ച ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറലിലെ എ ആർ റഹ്മാൻ അഭിനന്ദിച്ചു. അടുത്ത തലമുറയ്ക്ക് ശുദ്ധജലം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഈ എക്സിബിഷൻ ആളുകളെ ജലം നീതിപൂർവ്വം ഉപയോഗിക്കാൻ ഓർമ്മിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
ചെന്നൈയിൽ ആവശ്യത്തിന് മഴ ലഭിക്കുന്നു, നാല് നദികളും ഒരു കടൽത്തീരവുമുണ്ട്. എങ്കിലും ചിലപ്പോൾ വളരെയധികം വെള്ളവും ചിലപ്പോൾ ദൗർലഭ്യവുമാണ്. ജലസംരക്ഷണം കാര്യക്ഷമമാക്കാൻ വാട്ടർ മാറ്റേഴ്സ് നഗരവാസികളെ സഹായിക്കുമെന്ന് കെയർ എർത്ത് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റ് ഡോ. ജയശ്രീ വെങ്കിടേശൻ പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില് നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications