കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ടർ മാറ്റേഴ്സ് എക്സിബിഷന് ചെന്നൈയിൽ തുടക്കം, ജല സംരക്ഷണത്തിന് ഊന്നൽ

Google Oneindia Malayalam News

ചെന്നൈ: കെയർ എർത്ത് ട്രസ്റ്റ്, തമിഴ്‌നാട് സർക്കാർ, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ട്രാവൽ എക്സിബിഷൻ സർവീസ് എന്നിവയുടെ സഹകരണത്തോടെ ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന വാട്ടർ മാറ്റേഴ്‌സ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ചെന്നൈയിലെ പെരിയാർ സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിലാണ് പ്രദർശനം. പൊതുജനങ്ങൾക്ക് ഫെബ്രുവരി 11 മുതൽ 29 വരെ പ്രദർശനം കാണാൻ അവസരം ഉണ്ടാകും.

ബൂര്‍ഖ നിരോധിക്കണം... ശൂര്‍പ്പണഖ മുഖം മറിച്ചത് ബൂര്‍ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!!ബൂര്‍ഖ നിരോധിക്കണം... ശൂര്‍പ്പണഖ മുഖം മറിച്ചത് ബൂര്‍ഖ കൊണ്ടെന്ന് ബിജെപി നേതാവ്, സുരക്ഷാ ഭീഷണി!!

'ഈ എക്സിബിഷനിലൂടെ സുസ്ഥിര ജല വിനിയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യാൻ ഞങ്ങൾ പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ക്ഷണിക്കുന്നു. ഈ സുപ്രധാന സംരംഭത്തിൽ ദി സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും കെയർ എർത്ത് ട്രസ്റ്റുമായി പങ്കാളികളാകാൻ സാധിച്ചതിൽ യുഎസ് കോൺസുലേറ്റ് സന്തുഷ്ടരാണ്'- യുഎസ് കോൺസുൽ ജനറൽ റോബർട്ട് ബർഗസ് പറഞ്ഞു.

chennai

ശാസ്ത്രം, കണ്ടുപിടുത്തങ്ങൾ, സുസ്ഥിര ജല വിനിയോഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച 53 പാനലുകൾ ഉൾക്കൊള്ളുന്ന വാട്ടർ മാറ്റഴ്സിസിൽ ഇൻസ്റ്റാളേഷനുകൾ, ഇൻഫർമേഷൻ കിയോസ്കുകൾ, സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന ജലം പ്രമേയമാക്കിയുള്ള പ്രഭാഷണങ്ങൾ, സയൻസ് വർക്ക്‌ഷോപ്പുകൾ, പഠന ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിശദ വിവരങ്ങൾ യുഎസ് കോൺസുലേറ്റ് ജനറൽ ഫേസ്ബുക്ക് പേജായ http://www.facebook.com/chennai.usconsulate ൽ അറിയാം.

പ്രദർശനം സംഘടിപ്പിച്ച ചെന്നൈ യുഎസ് കോൺസുലേറ്റ് ജനറലിലെ എ ആർ റഹ്മാൻ അഭിനന്ദിച്ചു. അടുത്ത തലമുറയ്ക്ക് ശുദ്ധജലം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഈ എക്സിബിഷൻ ആളുകളെ ജലം നീതിപൂർവ്വം ഉപയോഗിക്കാൻ ഓർമ്മിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

ചെന്നൈയിൽ ആവശ്യത്തിന് മഴ ലഭിക്കുന്നു, നാല് നദികളും ഒരു കടൽത്തീരവുമുണ്ട്. എങ്കിലും ചിലപ്പോൾ വളരെയധികം വെള്ളവും ചിലപ്പോൾ ദൗർലഭ്യവുമാണ്. ജലസംരക്ഷണം കാര്യക്ഷമമാക്കാൻ വാട്ടർ മാറ്റേഴ്സ് നഗരവാസികളെ സഹായിക്കുമെന്ന് കെയർ എർത്ത് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റ് ഡോ. ജയശ്രീ വെങ്കിടേശൻ പറഞ്ഞു.

English summary
Water matters exhibition inagurated in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X