കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംവരള്‍ച്ച: വെള്ളം കിട്ടാനില്ല, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കമ്പനി

Google Oneindia Malayalam News

ചെന്നൈ: കടുത്ത വേനലില്‍ ജലദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ ജീവനക്കാരോട് ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി. ചൈന്നൈയില്‍ ഒഎംആര്‍ എന്ന ഐടി കമ്പനിയാണ് ജീവനക്കാര്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 12 സ്ഥാപനങ്ങളിലായി എകദേശം അയ്യായിരത്തിനടുത്ത് ജീവനക്കാരാണ് ഒഎംആറില്‍ പ്രവര്‍ത്തിക്കുന്നത്.

200 ദിവസങ്ങളിലേറെയായി ചെന്നൈയില്‍ മഴ ലഭിച്ചിട്ട്.മഴ ലഭിക്കാതായതോടെ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വരള്‍ച്ചയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഓഫീസുകളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കാന്‍ കഴിയാതെ വന്നതോടെ കമ്പനി പുതിയ വഴി തേടുകയായിരുന്നു. പ്രൈവറ്റ് ടാങ്കേഴ്സ് സമരത്തെ തുടര്‍ന്ന് നാല് വര്‍ഷംമുമ്പ് ഇത്തരത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദ്ദേശിച്ചിരുന്നു.

പള്ളിയും കൈവിട്ടു; രണ്ട് വഴിക്കെന്നുറപ്പിച്ച് കേരള കോണ്‍ഗ്രസ്, ഭാവിയിലെ മന്ത്രി പദവിയിലും തര്‍ക്കം

മൂന്ന് കോടി ലിറ്ററോളം ജലമാണ് വേനല്‍ക്കാലത്ത് ഒഎംആറില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 60% ഐടി സംരഭങ്ങളും മറ്റുള്ള ഓഫീസുകളും ഉപയോഗിക്കുന്നു. ജലക്ഷാമം രൂക്ഷമായതോടെ ചില ഐടി സംരഭങ്ങള്‍ ജലഉപയോഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിരദ്ദേശിച്ചത്.

water

ജലക്ഷാമത്തെ നേരിടാന്‍ മറ്റു കമ്പനികളും വിവിധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജീവനക്കാരോട്‌ കുടിവെള്ളം വീട്ടില്‍ നിന്ന്‌ കൊണ്ടുവരണമെന്ന് ഫോര്‍ഡ്‌ ബിസിനസ്സ്‌ സര്‍വീസസ്‌ പോലുള്ള സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ചെന്നൈയിലെ മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. മഴ കുറച്ചിലിനപ്പുറം പ്രളയാനന്തര ജലസംരക്ഷണത്തിലുണ്ടായ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.

English summary
water scarcity; work from home, IT firms tell staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X