ജല്‍ ശക്തി മന്ത്രാലയവുമായി മോദി സര്‍ക്കാര്‍; എല്ലാവര്ക്കും കുടിവെള്ളം ലക്ഷ്യം
ദില്ലി: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചു. ആദ്യ പടിയെന്നോണം ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചു. എല്ലാവര്ക്കും കുടിവെള്ളം എന്ന വാഗ്ദാനം പാലിക്കുകയാണ് ഈ മന്ത്രാലയ രൂപീകരണത്തിന്റെ ലക്ഷ്യം. ജോധ്പൂര്‍ എംപി ഗജേന്ദ്ര സിങ് ശെഖാവത്ത് ആയിരിക്കും വകുപ്പ് കൈകാര്യം ചെയ്യുക. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനെ പരാജയപ്പെടുത്തി സഭയിലെത്തിയ ബിജെപി നേതാവാണ് ഗജേന്ദ്ര സിങ്.

ജലവിഭവം, നദീ വികസനം, ഗംഗ ശുചീകരണം തുടങ്ങിയ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. നേരത്തെ നിതിന്‍ ഗഡ്കരി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് ഇതില്‍ ചിലത്. കുടിവെള്ളം-ശുചിത്വ മന്ത്രാലയും ജല്‍ ശക്തി മന്ത്രാലയത്തില്‍ ലയിപ്പിച്ചിട്ടുണ്ട്.
Recommended Video
അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കുക ജല്‍ ശക്തി വകുപ്പായിരിക്കും. നദികള്‍ ശുചീകരിക്കുക എന്നത് വകുപ്പിന്റെ പ്രധാന അജണ്ടയാണ്. എല്ലാവര്ക്കും കുടിവെള്ളം എത്തിക്കുകയാണ് പ്രധാന ദൗത്യം. 2014 ആകുമ്പോഴേക്കും എല്ലാവര്ക്കും കുടിവെള്ളം എന്നതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ആദ്യ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ശുചിത്വ ഭാരതം പദ്ധതി മാതൃകയിലാണ് രണ്ടാം മോദി സര്‍ക്കാര്‍ എല്ലാവര്ക്കും കുടിവെള്ളം പദ്ധതി നടപ്പാക്കുന്നത്.
ഗംഗാ നദിയുടെ ശുചീകരണം ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ശെഖാവത്ത പറഞ്ഞു. ഇനി ഇതിന്റെ കൈവഴികള്‍ ശുചീകരിക്കുകയാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications