കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജല്‍ ശക്തി മന്ത്രാലയവുമായി മോദി സര്‍ക്കാര്‍; എല്ലാവര്‍ക്കും കുടിവെള്ളം ലക്ഷ്യം

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചു. ആദ്യ പടിയെന്നോണം ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം എന്ന വാഗ്ദാനം പാലിക്കുകയാണ് ഈ മന്ത്രാലയ രൂപീകരണത്തിന്റെ ലക്ഷ്യം. ജോധ്പൂര്‍ എംപി ഗജേന്ദ്ര സിങ് ശെഖാവത്ത് ആയിരിക്കും വകുപ്പ് കൈകാര്യം ചെയ്യുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനെ പരാജയപ്പെടുത്തി സഭയിലെത്തിയ ബിജെപി നേതാവാണ് ഗജേന്ദ്ര സിങ്.

Naren

ജലവിഭവം, നദീ വികസനം, ഗംഗ ശുചീകരണം തുടങ്ങിയ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജല്‍ ശക്തി മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. നേരത്തെ നിതിന്‍ ഗഡ്കരി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് ഇതില്‍ ചിലത്. കുടിവെള്ളം-ശുചിത്വ മന്ത്രാലയും ജല്‍ ശക്തി മന്ത്രാലയത്തില്‍ ലയിപ്പിച്ചിട്ടുണ്ട്.

Recommended Video

cmsvideo
രണ്ടാം മോദി മന്ത്രിസഭയില്‍ സുഷമ ഇല്ല

അന്താരാഷ്ട്ര, അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കുക ജല്‍ ശക്തി വകുപ്പായിരിക്കും. നദികള്‍ ശുചീകരിക്കുക എന്നത് വകുപ്പിന്റെ പ്രധാന അജണ്ടയാണ്. എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുകയാണ് പ്രധാന ദൗത്യം. 2014 ആകുമ്പോഴേക്കും എല്ലാവര്‍ക്കും കുടിവെള്ളം എന്നതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ആദ്യ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ശുചിത്വ ഭാരതം പദ്ധതി മാതൃകയിലാണ് രണ്ടാം മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും കുടിവെള്ളം പദ്ധതി നടപ്പാക്കുന്നത്.

അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം; രഹസ്യനീക്കം പുറത്ത്, കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ്

ഗംഗാ നദിയുടെ ശുചീകരണം ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ശെഖാവത്ത പറഞ്ഞു. ഇനി ഇതിന്റെ കൈവഴികള്‍ ശുചീകരിക്കുകയാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
Water to All; Modi Government Forms Jal Shakti Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X