കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്ലവകരമായ മാറ്റം; കാര്‍ഷിക ബില്ലിനെ പുകഴ്ത്തി പ്രധാനമന്ത്രി, ഇടനിലക്കാരെ ഒഴിവാക്കാം

Google Oneindia Malayalam News

ദില്ലി: രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ബില്ലുകള്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ബില്ല് നേരത്തെ പാസായിരുന്നു. ഇന്നാണ് രാജ്യസഭയില്‍ പാസായത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പിനിടെ ശബ്ദ വോട്ടോടെ ബില്ലുകള്‍ പാസാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷവും കര്‍ഷകരും പ്രതിഷേധം തുടരവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചാല്‍ നിയമമാകും.

m

കര്‍ഷകര്‍ക്ക് അവരുടെ വരുമാനം വര്‍ധിക്കേണ്ടതുണ്ട്. അതിന് സഹായകമാകുന്ന ബില്ലുകളാണ് പാസാക്കിയിരിക്കുന്നത്. സാങ്കേതികമായും ഘടനാപരമായുമുള്ള മാറ്റം കാര്‍ഷിക മേഖലയില്‍ ആവശ്യമാണ്. പുതിയ ബില്ല് നിയമമാകുന്നതിലൂടെ കാര്‍ഷിക രംഗത്ത് വന്‍ മാറ്റങ്ങള്‍ പ്രകടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാത്രമല്ല, ഭാവി തലമുറയ്ക്ക് ശക്തമായ കാര്‍ഷിക വ്യവസായം ഒരുക്കി കൊടുക്കുകയും വേണം. സാങ്കേതിക വിദ്യയുടെ സഹായം കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കണം. പുതിയ ബില്ലുകള്‍ പാസായതോടെ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് എളുപ്പവഴി ഒരുങ്ങുകയാണ്. സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിളകളുടെ മേന്‍മ വര്‍ധിപ്പിക്കാനും സാധിക്കും. അത് സ്വാഗതാര്‍ഹമായ ചുവടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

കാര്‍ഷിക മേഖലില്‍ മധ്യവര്‍ത്തികളെ ഒഴിവാക്കേണ്ടതുണ്ട്. ഇടനിലക്കാരുടെ ആവശ്യം ഇനിയില്ല. ഇവരാണ് കാര്‍ഷിക മേഖലയെ ഇതുവരെ നിയന്ത്രിച്ചത്. അത്തരം നിയന്ത്രണങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് പുതിയ ബില്ല് പാസാക്കിയതിലൂടെ കൈവന്നിരിക്കുന്നത്. കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാനും പുരോഗതിയിലേക്ക് കുതിക്കാനും കൂടുതല്‍ അവസരം ഒരുങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. താങ്ങുവില സമ്പ്രദായം തുടരും. കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരം ലക്ഷ്യമിട്ടാണ് പുതിയ ബില്ല് പാസാക്കിയത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Watershed moment for agricultural sector; Narendra Modi says about passage of farm bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X