സോണിയ ഇല്ലാത്ത ലോക്സഭ, രാഹുലിന് കരുത്തായി പ്രിയങ്ക; ഇന്ദ്രപ്രസ്ഥത്തില്‍ ഇനി സംഭവിക്കാനിരിക്കുന്നത്

കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് എത്തുകയാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളറാണെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുന്നത് ആദ്യമായാണ്. അതാകട്ടെ തന്റെ സഹോദരന്‍ രാജി വെച്ച സീറ്റിലും. കോണ്‍ഗ്രസിനെ സംബന്ധിച്ച് തലമുറമാറ്റം പൂര്‍ത്തിയാകുന്നു എന്നൊരു സന്ദേശം കൂടി ഈ തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നുണ്ട്.

രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം കോണ്‍ഗ്രസിന്റെ അവസാനവാക്കായിരുന്നു സോണിയ ഗാന്ധി. പ്രധാനമന്ത്രി പദവി സാങ്കേതികമായി ലഭിച്ചില്ലെങ്കിലും മന്‍മോഹന്‍സിംഗിനെ നിയന്ത്രിച്ചിരുന്നത് സോണിയ ആണ് എന്നാണ് പൊതുവെ പറയപ്പെടുന്നത്. യുപിഎയുടെ ഒന്നും രണ്ടും സര്‍ക്കാരിനേയും ഹൈക്കമാന്റിനേയും ഒരുപോലെ നിയന്ത്രിച്ച നേതൃപാടവമുള്ള നേതാവാണ് സോണിയ ഗാന്ധി.

Wayanad Results

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട് സോണിയ. അതിനാല്‍ തന്നെയാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കാതിരുന്നതും. ഈ സമയത്താണ് സോണിയയുടെ അഭാവം നികത്താനായി മക്കളായ രാഹുലും പ്രിയങ്കയും ഒന്നിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയിരിക്കുന്നത്. 2004 മുതല്‍ രാഹുല്‍ ഗാന്ധി ലോക്സഭാംഗമാണ്. പ്രിയങ്ക പക്ഷെ അന്നൊന്നും രാഷ്ട്രീയക്കാരി എന്ന ലേബലിലേക്ക് എത്തിയിരുന്നില്ല.

അമ്മയുടെ സഹോദരന്റേയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാറുണ്ടെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലേക്ക് പ്രിയങ്ക എത്തുന്നത് 2014 ന് ശേഷമാണ്. മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് 2019 ലും. എന്നാല്‍ വെറും അഞ്ച് വര്‍ഷം കൊണ്ട് അതിവേഗം കളംപിടിക്കുന്ന പ്രിയങ്കയെ ആണ് രാഷ്ട്രീയ ഇന്ത്യ പിന്നീട് കണ്ടത്. രാഹുല്‍ ഗാന്ധിക്കൊപ്പമോ ഒരുവേള രാഹുലിനും മുകളിലോ പ്രിയങ്ക പൊതുയോഗങ്ങളില്‍ ജനങ്ങളെ ആകര്‍ഷിച്ചു.

രാഹുലിന് രാജീവിന്റെ മകന്‍ എന്ന വിശേഷണമാണ് ലഭിച്ചത് എങ്കില്‍ പ്രിയങ്കയുടെ പേരിനൊപ്പം എപ്പോഴും ഉയര്‍ന്ന് കേട്ടത് ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി എന്ന വിശേഷണമാണ്. ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യം തന്നെയാണ് ഇതിന് കാരണം. രണ്ടാം ഇന്ദിര എന്ന് പോലും പലരും പ്രിയങ്കയെ വിശേഷിപ്പിക്കുന്നുണ്ട്. ഏതായാലും ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം ഗാന്ധി കുടുംബത്തിലെ മറ്റൊരു വനിത കൂടി പാര്‍ലമെന്റിലെത്തുകയാണ്.

2019 ല്‍ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്നെ ചരിത്രസംഭവങ്ങളിലൊന്നാണ്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുലും കോണ്‍ഗ്രസും ആ കോട്ട തിരിച്ചുപിടിച്ചു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു പിന്‍മാറിയെങ്കിലും ഗാന്ധി കുടുംബത്തിന്റെ കോട്ടകളായ റായ്ബറേലിയും അമേഠിയും നഷ്ടപ്പെടുന്നത് സോണിയയ്ക്ക് ചിന്തിക്കാന്‍ പോലുമായിരുന്നില്ല.

പ്രിയങ്കയും രാഹുലും ഈ രണ്ട് സീറ്റുകളില്‍ മത്സരിക്കട്ടെ എന്നായിരുന്നു സോണിയയുടെ ആഗ്രഹം. അതേസമയം ഇത്തവണ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നിന്നു മാത്രം മത്സരിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ സോണിയയുടെ നിര്‍ബന്ധപ്രകാരമായിരുന്നു അമ്മയുടെ മണ്ഡലമായ റായ്ബറേലിയില്‍ രാഹുല്‍ മത്സരിച്ചത്. കുടുംബ രാഷ്ട്രീയം എന്ന ബിജെപി ആരോപണത്തിന് കരുത്തേകും എന്നതിനാല്‍ അമേഠിയില്‍ പ്രിയങ്ക മത്സരിച്ചതുമില്ല.

അതിനിടെ രണ്ടിടത്തും മത്സരിച്ച് ജയിച്ച രാഹുല്‍ വയനാട് സീറ്റ് ഉപേക്ഷിച്ചു. ഇതാണ് പ്രിയങ്കയുടെ കന്നി പോരാട്ടത്തിന് വഴി തുറന്നത്. ഇതോടെ രണ്ട് പതിറ്റാണ്ടിലേറെ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ശബ്ദവും സാന്നിധ്യവുമായിരുന്ന സോണിയയുടെ വിടവ് നികത്താനായി മക്കളായ രാഹുലും പ്രിയങ്കയും ഉണ്ടാകും എന്നുറപ്പാകുകയും ചെയ്തു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് എന്ന വിശേഷണമൊന്നം സോണിയയ്ക്കില്ല.

എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ എങ്ങനെ പ്രവര്‍ത്തിക്കണം, പെരുമാറണം എന്നതിന്റെയെല്ലാം അവസാന വാക്കായിരുന്നു സോണിയ എന്നതില്‍ സംശയമില്ല. ഈ ഒരു ഇടത്തിലേക്കാണ് ബിജെപിയെ കടന്നാക്രമിക്കുന്ന ശൈലിയുള്ള രാഹുലും പ്രിയങ്കയും ഒന്നിച്ച് പാര്‍ലമെന്റിലേക്ക് എത്തിയിരിക്കുന്നത്. പാര്‍ലമെന്റിനകത്ത് രാഹുല്‍, പുറത്ത് പ്രിയങ്ക എന്നതായിരുന്നു ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ ലൈന്‍.

എന്നാല്‍ ഇന്ന് മുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും രാഹുലും പ്രിയങ്കയും ഒന്നിച്ച് ബിജെപിയെ നേരിടും. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഊര്‍ജം നല്‍കുന്ന ഒന്നാണ്. ഇതിനെല്ലാം ഉപരി രാഹുല്‍ ഇപ്പോള്‍ ഉത്തരേന്ത്യയേയും പ്രിയങ്ക ദക്ഷിണേന്ത്യയേയും പ്രതിനിധീകരിക്കുന്നു എന്ന വസ്തുത കൂടിയുണ്ട്. കോണ്‍ഗ്രസിന് അടുത്ത കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച മുദ്രാവാക്യങ്ങളിലൊന്നുമാണത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+