പതിനേഴ് കാരന്റെ വിവാഹാലോചന നിരസിച്ചു! 13കാരിയോട് ചെയ്തത്!!

  • Posted By:
Subscribe to Oneindia Malayalam

ജല്‍പൈഗുരി: വിവാഹാലോചന നിരസിച്ചതിന് 13കാരിയെ 17കാരന്‍ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലാണ് സംഭവം. അലിപൂര്‍ദുവര്‍ ജില്ലയിലെ ചക്ചക ഗ്രാമത്തിലെ യുവാവാണ് പെണ്‍കുട്ടിയെ കുത്തിക്കൊന്നത്. ശ്യംലാല്‍ ചൗധരിയാണ് പ്രതി.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് യുവാവ്. ഇവരുടെ വീടിനടുത്തുളള നദിയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസ വേതന തൊഴിലാളിയായ ശ്യാംലാല്‍ കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയെ വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു.

murder

ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

English summary
A 13-year-old girl was allegedly hacked to death by a youth after she rejected his advances at Chakchaka village in Alipurduar district.
Please Wait while comments are loading...