കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന്റെ ശബ്ദം കേന്ദ്രം അടിച്ചമർത്തുന്നു!!! സർക്കാരിനെതിരെ ആഞ്ഞടിച്ച് മമത

അമർത്യ സെന്നിനെ പോലൊരാൾക്ക് അഭിപ്രായങ്ങൾ സ്വതന്ത്ര്യമായി പറയാനാവുന്നില്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും മമത

  • By Ankitha
Google Oneindia Malayalam News

ബംഗാൾ: സാമ്പത്തിക ശാസ്ത്രജ്ഞനും നോബേൽ സമ്മന ജേതവുമായ അമർത്യാ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിലെ പശുവിനെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്.

mamatha

പ്രതിപക്ഷത്തു നിന്നുള്ള ഒരോ ശബ്ദവും സർക്കാർ അടിച്ചമർത്തുകയാണ്. അമർത്യാസെന്നിനെ പോലുള്ള ഒരാൾക്ക് തന്റെ അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ നാട്ടിലെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും മമത ചോദിച്ചു.ട്വിറ്ററിലൂടെയാണ് മമതയുടെ പ്രതികരണം.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്

രാജ്യത്തെ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമർത്യസെന്നിനെ പോലൊരാൾക്ക് തന്റെ അഭിപ്രായങ്ങൾ സ്വാതന്ത്ര്യമായി പറയാനാവുന്നില്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും മമത ചോദിക്കുന്നു.

ആർഗ്യുമന്റേറ്റീവ് ഇന്ത്യ

ആർഗ്യുമന്റേറ്റീവ് ഇന്ത്യ

അമർത്യാസെന്നിനെ കുറിച്ചുള്ള ആർഗ്യുമന്റേറ്റീവ് ഇന്ത്യ യെന്ന് ഡോക്യുമെനന്റിക്കാണ് സെൻസർ ബോഡ് കത്രിക വെച്ചിരിക്കുന്നത്.

സെൻസർ ബോർഡിന്റെ കത്രികക്കെതിരെ സംവിധായകൻ

സെൻസർ ബോർഡിന്റെ കത്രികക്കെതിരെ സംവിധായകൻ

ഡോക്യുമെന്ററിയിൽ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു സംവിധായകൻ സുമൻഘോഷ് പറഞ്ഞു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

ഡോക്യൂമെന്റിന് യുഎ സർട്ടിഫിക്കറ്റ് ലഭിക്കില്ല

ഡോക്യൂമെന്റിന് യുഎ സർട്ടിഫിക്കറ്റ് ലഭിക്കില്ല

അമർത്യാ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഹിന്ദു ഹിന്ദുത്വ എന്നീ വാക്കുകള്‍ വിവിധ യിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ബീപ് ശബ്ദമിടണമെന്നായിരുന്നു നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ യു.എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാകൂ എന്നു ബോര്‍ഡ് വ്യക്തമാക്കി.

ആർഗ്യുമന്റേറ്റീവ് ഇന്ത്യ

ആർഗ്യുമന്റേറ്റീവ് ഇന്ത്യ

അമർത്യാ സെന്നിനെ കുറിച്ചുള്ള ആർഗ്യുമന്റേറ്റീവ് ഇന്ത്യ യെന്ന് ഡോക്യുമെനന്റിക്കാണ് സെൻസർ ബോഡ് കത്രിക വെച്ചിരിക്കുന്നത്.

സെൻസർ ബോർഡിനെതിരെ അമർത്യാ സെൻ

സെൻസർ ബോർഡിനെതിരെ അമർത്യാ സെൻ

ഡോക്യുമെന്ററിയുടെ കാര്യത്തിൽ സർക്കാരിനു മുൻകരുതലുകൾ ഉണ്ടെങ്കില്‌ അവ ചർച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. . കൂടാതെ ഇതിനെ കുറിച്ചു കൂടുതൽ അഭിപ്രായം പറയാൻ അർഹതയുള്ളത് സംവിധയകനാണെന്നും അമർത്യാ സെൻ പറഞ്ഞു.

English summary
Condemning Central Board of Film Certification’s censorship on the documentary made on Amartya Sen, West Bengal Chief Minister Mamata Banerjee has tweeted, “If somebody of his stature cannot express himself freely, what hope does the common citizen have.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X