പരാജയം അംഗീകരിക്കുന്നുവെന്ന് സോണിയ
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റ കനത്ത പരാജയത്തിന് കാരണം ജനങ്ങളുട നിരാശയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് പരാജയമെന്നും സോണിയ പറഞ്ഞു.
തിരഞ്ഞടുപ്പിലെ പരാജയം അംഗീകരിക്കുന്നു. വിജയിച്ചവരെ അഭിനന്ദിക്കുന്നു- സോണിയ ഗാന്ധി പറഞ്ഞു. ഈ തോല്‍വി ആത്മ പരിശോധനക്കുള്ള സമയമാണെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പോലെയല്ല ലോക്സഭ തിരഞ്ഞെടുപ്പെന്നും അവിടെ പരിഗണന വിഷയങ്ങള്‍ വേറെ ആയിരിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്തതിന് ജനങ്ങള്‍ നല്കിയ സന്ദേശമാണ് ഈ തോല്‍വി എന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സാധാരണക്കാരനൊപ്പം നില്ക്കാന് കോണ്‍ഗ്രസ്സിന് കഴിയും, അതിനായി ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സോണിയയും രാഹുലും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നത് പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ്സിന് നേരിട്ടത് കൂട്ടത്തോല്വിയാണെന്നാണ് ക്ന്ദ്രമന്ത്രി ജയന്തി നടരാജന് പറഞ്ഞത്. ഈ തോല്‍വിക്ക് രാഹുല്‍ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ ആകില്ലെന്നും അവര്പറഞ്ഞു. എന്നാല്‍ ഇ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നു എന്നാണ് മലയാളിയായ കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞത്.
എന്തായാലും തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്മോഹന് സിങ് മാത്രം ഒന്നും പ്രതികരിച്ചിട്ടില്ല.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications