കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയം അംഗീകരിക്കുന്നുവെന്ന് സോണിയ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഏറ്റ കനത്ത പരാജയത്തിന് കാരണം ജനങ്ങളുട നിരാശയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ഭരണത്തില്‍ ജനങ്ങള്‍ നിരാശരാണെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് പരാജയമെന്നും സോണിയ പറഞ്ഞു.

തിരഞ്ഞടുപ്പിലെ പരാജയം അംഗീകരിക്കുന്നു. വിജയിച്ചവരെ അഭിനന്ദിക്കുന്നു- സോണിയ ഗാന്ധി പറഞ്ഞു. ഈ തോല്‍വി ആത്മ പരിശോധനക്കുള്ള സമയമാണെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പോലെയല്ല ലോക്‌സഭ തിരഞ്ഞെടുപ്പെന്നും അവിടെ പരിഗണന വിഷയങ്ങള്‍ വേറെ ആയിരിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

Sonia Poster

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്തതിന് ജനങ്ങള്‍ നല്‍കിയ സന്ദേശമാണ് ഈ തോല്‍വി എന്നാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സാധാരണക്കാരനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയും, അതിനായി ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സോണിയയും രാഹുലും ഒരുമിച്ചാണ് മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നത് പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ്സിന് നേരിട്ടത് കൂട്ടത്തോല്‍വിയാണെന്നാണ് ക്ന്ദ്രമന്ത്രി ജയന്തി നടരാജന്‍ പറഞ്ഞത്. ഈ തോല്‍വിക്ക് രാഹുല്‍ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ ആകില്ലെന്നും അവര്‍പറഞ്ഞു. എന്നാല്‍ ഇ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നു എന്നാണ് മലയാളിയായ കേന്ദ്ര മന്ത്രി വയലാര്‍ രവി പറഞ്ഞത്.

എന്തായാലും തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാത്രം ഒന്നും പ്രതികരിച്ചിട്ടില്ല.

English summary
We accept the verdict of people said Sonia Gandhi on election results. She said that the people are unhappy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X