കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്; ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

Google Oneindia Malayalam News

ദില്ലി: മെയ് 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ പ്രാദേശിക ടീമുകള്‍ സര്‍ക്കാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു, മറ്റുള്ളവര്‍ക്ക് ചെയ്യുന്ന അതേ ചട്ടക്കൂടോടെയാണ്് പുതിയ നിയമങ്ങളെ സമീപിക്കുക. അതത് രാജ്യങ്ങളിലെ നിയമങ്ങളെ മാനിക്കാന്‍ ഗൂഗിള്‍ ആഗ്രഹിക്കുന്നെന്നും പിച്ചെ വ്യക്തമാക്കി. ഏഷ്യ പസഫിക്കില്‍ നിന്നുള്ള തിരഞ്ഞെടുത്ത റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ നയം ബാധമാകും.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

sundar

ഇത് പാലിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു പരിധിവരെ, ഞങ്ങള്‍ അനുസരിക്കുന്ന അഭ്യര്‍ത്ഥനകള്‍ (ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി) ഞങ്ങളുടെ സുതാര്യത റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തും. ഇത് ലോകമെമ്പാടും ഞങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ചട്ടക്കൂടാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ പ്രാബല്യത്തില്‍ വന്ന ഐടി നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ക്ക് മൂന്ന് മാസമാണ് അനുവദിച്ചിരുന്നത്.

ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇടനില കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ബുധനാഴ്ച കത്തയച്ചിരുന്നു. മേയ് 25 വരെയായിരുന്നു ഇതിനായി മുന്നോട്ടുവച്ച അവസാന ദിവസം. 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഒരു പ്രാദേശിക പരാതി ഉദ്യോഗസ്ഥന്‍, ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് വ്യക്തി എന്നിവരുള്‍പ്പെടെ ചില നടപടികള്‍ കൈക്കൊള്ളുന്നത് ഈ നിയമങ്ങള്‍ ബാധകമാകുന്നു.

ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

English summary
We are comply with India's new intermediary rules Says Google CEO Sundar Pichai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X