Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസം പ്രകടിപ്പിച്ച് സിദ്ധരാമയ്യയും, നിര്‍ണായകം

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചതോടെ അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ ലോകം. രാജിവെച്ച 16 എംഎല്‍എമാരും തിരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് കുമാരസ്വാമി നിര്‍ണായക നീക്കത്തിന് ഒരുങ്ങിയിരിക്കുന്നത്. അതേസമയം വിശ്വാസ വോട്ടെടുപ്പിന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തി.

sidkumarnew

സര്‍ക്കാര്‍ നിലംപതിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് സിദ്ധരമായ്യ പ്രതികരിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറായത്. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തോടെ ബിജെപി പ്രതിസന്ധിയിലായിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തിങ്കളാഴ്ചയാകും വിശ്വാസ വോട്ടെടുപ്പ് നടക്കുക.

അതേസമയം ഏറെ നിര്‍ണായകമയാ വിശ്വാസ വോട്ടെടുപ്പില്‍ കൂടുതല്‍ അട്ടിമറികള്‍ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ബിജെപി. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ബെംഗളൂരുവിലെ ക്ലാര്‍ക്ക്സ് എക്സോട്ടിക കണ്‍വെന്‍ഷന്‍ റിസോര്‍ട്ടിലും ബിജെപി ബെംഗളൂരുവിലെ തന്നെ റമദ ഹോട്ടലിലേക്കുമാണ് എംഎല്‍എമാരെ മാറ്റാന്‍ ഒരുങ്ങുന്നത്.

ഭരണകക്ഷിയിലെ 16 എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചതോടെയാണ് കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയത്. 13 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമാണ് രാജികത്ത് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+