കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന് ഭീക്ഷണി ഉണ്ടെന്ന് രോഹിത് വെമുലയുടെ കുടുംബം

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ അത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബം. പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തവെയാണ് തങ്ങള്‍ക്ക് ഭീക്ഷണി ഉണ്ടെന്ന് അവര്‍ പറഞ്ഞത്.

ആരോപണ വിധേയരായ കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കും വരെ പോരാട്ടം തടരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും. കേരളത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയില്‍ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

Rohit-Vemula

രോഹിത് വെമുലയുടെ കുടുംബത്തെ കേരളയാത്രയ്ക്ക് എത്തിക്കുക വഴി ദളിത് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടല്‍ ലക്ഷ്യമിടുകയാണ് ലീഗ്. പ്രത്യേക ക്ഷണപ്രകാരമാണ് രോഹിത് വെമുലയുടെ അമ്മയും സഹോദരനും സുഹ്യത്തുക്കളും കേരളത്തിലെത്തിയിരിക്കുന്നത്. കേരളയാത്രയിലെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാകും അവര്‍ മടങ്ങുക.

English summary
We are facing life threat says Rohit Vemulas family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X