Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ കരങ്ങളില്‍ ഇന്ത്യ 100 ശതമാനം സുരക്ഷിതം; അക്ഷയ് കുമാര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെയും ഇപ്പോഴും പുകഴ്ത്തുന്നതിന്‍റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സുരേഷ് ഗോപി. ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇനി സുരേഷ് ഗോപിയെ മാത്രം വിമര്‍ശിയ്‌ക്കേണ്ട ആവശ്യമില്ല. മറ്റൊരു ബോളിവുഡ് താരം കൂടി മോദിയെ പുകഴ്ത്തി രംഗത്തെത്തി. നടന്‍ അക്ഷയ് കുമാറാണ് മോദിയെ പുകഴ്ത്തിയത്.

മോദിയുടെ കരങ്ങളില്‍ ഇന്ത്യ നൂറ് ശതമാനം സുരക്ഷിതമെന്നാണ് ബോളിവുഡ് ഖിലാഡി അക്ഷയ് കുമാര്‍ പറഞ്ഞത്. ബേബി എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം മെയില്‍ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് മുന്‍പ് സല്‍മാന്‍ഖാന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ മോദിയെ പുകഴ്ത്തിയിരുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

 മോദി ഭക്തി

മോദി ഭക്തി

ബേബി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിയ്ക്കുകയാണ് അക്ഷയ്കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ തനിയ്ക്കുള്ള വിശ്വാസമാണ് നടന്‍ തുറന്ന കാട്ടിയത്

നാം സുരക്ഷിതര്‍

നാം സുരക്ഷിതര്‍

മോദിയുടെ കരങ്ങളില്‍ ഞങ്ങള്‍ 100 ശതമാനം സുരക്ഷിതര്‍ എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്

പോരാട്ടവീര്യം

പോരാട്ടവീര്യം

പോരാട്ടവീര്യമുള്ള നേതാവാണ് മോദിയെന്നും അക്ഷയ് കുമാര്‍ പറയുന്നു

ബേബി

ബേബി

മികച്ച പ്രതികരണമാണ് അക്ഷയ് ചിത്രം ബേബി ബോക്‌സോഫീസില്‍ നേടുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 85 കോടിയാണ് ചിത്രം നേടിയത്

താരങ്ങളുടെ മോദി ഭക്തി

താരങ്ങളുടെ മോദി ഭക്തി

അക്ഷയ് കുമാറിന് മുന്‍പ് സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടയുള്ള ബോളിവുഡ് താരങ്ങള്‍ മോദിയെ പുകഴ്ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+