'ഞങ്ങൾ കോൺഗ്രസിന്റെ അടിമകൾ അല്ല, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കും'; കുമാരസ്വാമി
ബെംഗളൂരു; പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസിന്റേത് വെറും ഇരട്ടത്താപ്പാണെന്നും ചില സമുദായങ്ങളുടെ വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ബഹിഷ്ണകരണമെന്നും കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയായ നടപടിയല്ല. കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണ്. ഛത്തീസ്ഗഡിൽ പുതിയ നിയമസഭ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നാണ്. അന്ന് അവർ ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചത് പോലും ഇല്ല. കർണാടകയിൽ വിധാൻ സൗദധയുടെ ഉദ്ഘാടന സമയത്തും ഗവർണർക്ക് ക്ഷണം ഉണ്ടായിരുന്നില്ല', കുമാരസ്വാമി പറഞ്ഞു.

'കോൺഗ്രസിന്റെ ബഹിഷ്കരണ ആഹ്വാനം ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് നേടിയെടുക്കാൻ വേണ്ടി മാത്രമാണ്. കോൺഗ്രസുകാർക്ക് പോലും അവരുടെ ഈ കാപട്യം അറിയാം. ഗോത്ര വർഗ സുമാദയാംഗമായ വനിതയെ ബഹുമാനിക്കുന്നുവെന്ന കോൺഗ്രസ് വാദങ്ങൾ വെറും പൊള്ളയാണ്. കോൺഗ്രസ് മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തവരാണ്. അവരോട് ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് എതിർ സ്ഥാനാർത്ഥിയെ നിർത്തിയത്', കുമാരസ്വാമി ചോദിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പണം ഉപയോഗിച്ചല്ല പാർലമെന്റ് മന്ദിരം പണിതതെന്നും ജനങ്ങളുടെ പണമുപയോഗിച്ചാണ് മന്ദിരം നിർമ്മിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഉദ്ഘാടനം മാത്രമേ ബഹിഷ്കരിക്കുകയുള്ളൂ, അതോ പാർലമെന്റ് സമ്മേളനങ്ങളും അവർ ബഹിഷ്കരിക്കുമോയെന്നതാണ് തന്റെ ചോദ്യമെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് തങ്ങൾ കോൺഗ്രസിന്റെ അടിമകൾ അല്ലെന്നും തീർച്ചയായും ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. താൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ആളാണെന്നും കുമാരസ്വാമി പറഞ്ഞു.
അതിനിടെ കുമാരസ്വാമിക്ക് മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രംഗത്തെത്തി. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടിംഗ് തന്നെ ബഹിഷ്കരിച്ചവരാണ് ജെഡിഎസ് എന്ന് കുമാരസ്വാമി മറക്കരുതെന്നായിരുന്നു ഡികെയുടെ പ്രതികരണം. രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
മെയ് 28 നാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍സി പി, ആർ ജെ ഡി, എ എ പി, ജെ ഡി യു, ഡി എം കെ, എസ് പി തുടങ്ങി 19 ഓളം പ്രതിപക്ഷ പാർട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രപതിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications