മോദി അമേരിക്കയിലും ജപ്പാനിലും പോകുന്നതിനേക്കാള്‍ വലിയ സംഭവമാണ് പാര്‍ലമെന്റില്‍ വരുന്നത്!!
ദില്ലി: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലും ജപ്പാനിലും ചൈനയിലുമൊക്കെ പോകുന്നതിനെക്കാളും വരുന്നതിനെക്കാളുമൊക്കെ വലിയ ഒരു സഭവമാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തുന്നത്. അത് കേന്ദ്രസര്‍ക്കാര്‍ പെരുമ്പറ കൊട്ടി അറിയിച്ചിരിയ്ക്കുന്നു. ഒരു പ്രധാനമന്ത്രി, ഭരിക്കുന്ന രാജ്യത്തിന്റെ പാര്‍ലമെന്റില്‍ എത്തുന്നത് അപൂര്‍വ്വ സംഭവമായി മാറുന്നത് ഇന്ത്യ എന്ന മഹാരാജ്യത്ത് മാത്രമോ?
മോദിക്കെതിരെ ഇങ്ങനെയും പ്രതിഷേധിക്കാം; വ്യത്യസ്ത പ്രതിഷേധവുമായി കൊല്ലത്തെ ചായക്കടക്കാരന്‍
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിയ്ക്കുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ലോക്‌സഭയില്‍ അറിയിച്ചത്.

പ്രധാനമന്ത്രി എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications