കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം വിട്ടുവീഴ്ചയ്ക്ക്; കശ്മീര്‍ യുവാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍, മനുഷ്യകവചം തെറ്റല്ല!!

ഐസിസ് വെല്ലുവിളി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ഐസിസ് ബന്ധമുള്ള 90 പേരെ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തു.

  • By Ashif
Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന യുവാക്കളുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷകത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ യുവാക്കള്‍ കല്ല് ഒഴിവാക്കണം. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചിലര്‍ അവരെ വഴിതെറ്റിക്കുന്നുണ്ട്. പാകിസ്താന്റെ കൈയിലെ പാവകളായി അവര്‍ മാറരുത്. കശ്മീരികളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രം തയ്യാറാണ്. സ്ഥായിയായ ഒരു പരിഹാരത്തിലെത്തും മുമ്പ് വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യകവചം

അതേസമയം, കശ്മീരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടി മനുഷ്യകവചമാക്കി അഞ്ചു മണിക്കൂറോളം പീഡിപ്പിച്ച സൈനികരുടെ നടപടിയെ രാജ്‌നാഥ് ന്യായീകരിച്ചു.

വെങ്കയ്യ നായിഡുവിന്റെ അഭിപ്രായം

ആ വിഷയത്തില്‍ എനിക്ക് മന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായമാണുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. വെങ്കയ്യ നേരത്തെ വിഷയത്തില്‍ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. സൈന്യം നേരിടുന്ന പ്രതിസന്ധികള്‍ അത്ര രൂക്ഷമാണെന്നായിരുന്നു വെങ്കയ്യയുടെ പ്രതികരണം.

വധശിക്ഷ നല്‍കി

ലോകത്ത് മുസ്ലിംകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.എങ്കിലും ഐസിസിന് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. അഞ്ച് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞ വര്‍ഷം വധശിക്ഷ നല്‍കിയതോടെ അവരുടെ നട്ടെല്ല് ഒടിക്കാന്‍ സാധിച്ചു.

രണ്ട് ഭീകരാക്രമണം മാത്രം

രണ്ടു വര്‍ഷത്തിനിടെ രണ്ട് ഭീകരാക്രമണം മാത്രമാണ് ഇന്ത്യക്ക് നേരെയുണ്ടായത്. ഗുര്‍ദാസ്പൂരിലും പത്താന്‍ കോട്ടിലും. സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുള്ള അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം 45 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു.

90 ഐസിസ് അറസ്റ്റ്

ഐസിസ് വെല്ലുവിളി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ഐസിസ് ബന്ധമുള്ള 90 പേരെ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തു. മാവോവാദി ആക്രമണങ്ങള്‍ 25 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

English summary
“Kashmiri hands are not to throw stones. We are ready for talks with the youth of Kashmir but there are certain forces which are misguiding them at Pakistan's behest. We will take the Kashmiris into confidence before reaching a permanent solution,” Rajnath said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X