കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു പുതിയ കാശ്മീരിനെ നിര്‍മ്മിക്കുകയാണെന്നും പ്രകാശ് ജാവേദ്കര്‍

Google Oneindia Malayalam News

കൊച്ചി: കാശ്മീരില്‍ ജനജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദ്കര്‍. ഇന്ത്യയില്‍ മറ്റേത് സംസ്ഥാനങ്ങളിലും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും കാശ്മീര്‍ ജനതയ്ക്കും ലഭ്യമാക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

kashmirprakash

കാശ്മീരിലെ ജനജീവിതം ഇരുമ്പറയ്ക്കുള്ളിലാണെന്നാണ് ചിലര്‍ പറയുന്നത്. ഇന്നലേയും ഇന്നും അവിടെ എല്ലാ ഭാഷകളിലും ഉള്ള പത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. കാശ്മീരില്‍ പ്രതിഷേധം എന്ന പേരില്‍ ചില വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ നാല് വര്‍ഷം മുന്‍പ് നടന്നതാണ്. മറ്റൊന്ന് കറാച്ചിയില്‍ വെച്ചുള്ളതും. കാശ്മീരില്‍ ആളുകള്‍ കൊലചെയ്യപ്പെടുകയാണെന്നാണ് ചിലര്‍ പറയുന്നത്. ഇതെല്ലാം ശത്രുക്കള്‍ക്ക് അടിയ്ക്കാന്‍ വടി നല്‍കുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തി?ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തി?

പുതിയ കാശ്മീരിനെ നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് അവിടെ നടക്കുന്നത്. എല്ലാ വിമര്‍ശനങ്ങളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സത്ത. അതിനു വേണ്ടി തന്നെയാണ് മോദി സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ജാവേദ്കര്‍ പറഞ്ഞു.

 'എത്രമാത്രം കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് നടത്തിയത്'.. വിമര്‍ശന കുറിപ്പ് 'എത്രമാത്രം കുറ്റകരമായ നിശബ്ദതയാണ് കോൺഗ്രസ് നടത്തിയത്'.. വിമര്‍ശന കുറിപ്പ്

 അഭയ കേസ്;കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം,നിരസിച്ചപ്പോൾ ക്രൂര പീഡനം,ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ അഭയ കേസ്;കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം,നിരസിച്ചപ്പോൾ ക്രൂര പീഡനം,ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ

English summary
We are rebuilding a new Kashmir says minister Prakash Javed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X