കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിക്കപ്പല്‍അപകടം,ഞെട്ടിക്കുന്ന വെളിപ്പെടുത്തല്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ബോംബിനുമുകളിലൂടെ യാത്ര ചെയ്യുന്നത് പോലെയാണ് സിന്ധുരത്‌നയിലൂടെ യാത്ര ചെയ്യുന്നതെന്ന് ദുരന്തത്തില്‍ കൊല്ലപ്പെട്ട നാവികന്‍ മരണത്തിന് മണിയ്ക്കൂറുകള്‍ക്ക് മുന്‍പ് തന്റെ സീനിയര്‍ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ മരിച്ച ലഫ്.മനോരഞ്ജന്‍ കുമാര്‍ ദുരന്തത്തെ മുന്‍കൂട്ടി കാണുകയും മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. നാവികന്റെ സീനിയര്‍ മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം പറയുന്നത്. ഹെഡ്‌ലൈന്‍സ് ടുഡെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹെഡ്‌ലൈന്‍സ് ടുഡെ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മരണത്തിന് കൃത്യം 96 മണിയ്ക്കൂര്‍ മുന്‍പ് തന്നെ അന്തര്‍വാഹിനിയുടെ അപകടാവസ്ഥ ലഫ്.മനോരഞ്ജന്‍ കുമാര്‍ സീനിയര്‍ ഉദ്യോഗസ്ഥനെ അറിയിച്ചു. എന്നാല്‍ ഇത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല.

Navy, Submarine, Accident, Victim

അന്തര്‍വാഹിനിയിലെ ബാറ്ററികള്‍ പ്രവര്‍ത്തനയോഗ്യമല്ലെന്നും തങ്ങള്‍ ബോംബിന് മുകളിലൂടെ സഞ്ചരിയ്ക്കുന്ന അവസ്ഥയിലാണെന്നും ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു. അന്തര്‍വാഹിനി പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന ആരോപണവുമായി മരിച്ച മറ്റൊരു നാവികനായ ലഫ്. കമാന്‍ഡര്‍ കപീഷ് മുവാലിന്റെ സഹോദരനും രംഗത്തെത്തിയിരുന്നു. തന്റെ സഹോദരനുള്‍പ്പടെ പലര്‍ക്കും ഇക്കാര്യം അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ക്ഷമത പരീക്ഷിയ്ക്കുന്നതിനിടയിലുള്ള പരീക്ഷണ യാത്രയിലാണ് അപകടം സംഭവിയ്ക്കുന്നത്. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ രണ്ട് നാവികരാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎന്‍എസ് സിന്ധുരക്ഷ എന്ന അന്തര്‍വാഹിനി കപ്പലില്‍ ഉണ്ടായ തീപിടുത്തത്തില്‍ 18 പേര്‍ മരിച്ചു.

English summary
The tragic incident that resulted in death of two navy personnel and injuring seven others, after a deadly fire erupted on the submarine board, is seeing some shocking revelations making news now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X